ദുബായ്: ദുബായിലെ ആഢംബര ഹോട്ടലിലെ മുറി തീയിട്ട് നശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പലാസോ വെർസേസ് ഹോട്ടലിലെ ആഡംബര മുറിയില്‍ ഗൾഫ് വംശജനായ ഇയാളും രണ്ട് കൂട്ടാളികളുമാണ് തീയിട്ടത്. ദൃശ്യങ്ങള്‍ ലൈവായി സമൂഹമാധ്യങ്ങളില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.
മുറിയുടെ ഭാഗങ്ങൾ കത്തിക്കുകയും ഫർണിച്ചറുകൾ കത്തിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ ഇയാളുടെ അക്കൗണ്ടിൽ പ്രചരിച്ചിരുന്നു.
ഇത് ആദ്യമല്ലെന്നും, പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പ്രാദേശിക മാധ്യമത്തോട് പ്രതികരിക്കവെ ഹോട്ടലിന്‍റെ എക്‌സിക്യൂട്ടീവ് പാർട്‌ണർ മോന്തർ ഡാർവിഷ് പറഞ്ഞു. നേരത്തെയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. രണ്ട് തവണ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഇയാള്‍ക്കെതിരെ വീണ്ടും കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.