ദുബായ്: വിട്ടുപിരിഞ്ഞ അമ്മയ്ക്ക് ഓർമ്മപൂക്കള്‍ അർപ്പിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നാല്‍പത് വർഷമായി അമ്മ വിട്ടുപിരിഞ്ഞിട്ട്. എന്നാല്‍ ഈ വർഷങ്ങള്‍ക്കിപ്പുറവും അമ്മയെ ഞാന്‍ മിസ് ചെയ്യുന്നു, ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.
ദുബായ് ഭരണാധികാരിക്കും അമ്മയായ ഷെയ്ഖ ലത്തീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സയ്യീദ് അല്‍ നഹ്യാനുമിടയിലുളള ബന്ധം തീവ്രമായിരുന്നു.
അദ്ദേഹത്തിന്‍റെ ആത്മകഥയായ ഖിസാത്തിയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. എല്ലാ കുട്ടികളെയും പോലെ എന്‍റെ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട മകന്‍ ഞാനാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചു. അമ്മ വിട്ടുപിരിഞ്ഞപ്പോള്‍ കണ്ണീരുകൊണ്ടാണ് ഞാന്‍ യാത്രമൊഴിയേകിയത്. 1983 മെയിലാണ് ഷെയ്ഖ് മുഹമ്മദിന്‍റെ മാതാവ് അന്തരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.