ഫ്രാന്‍സിലെ ജയിലില്‍ ജിഹാദി അക്രമം; കോര്‍സിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു

ഫ്രാന്‍സിലെ ജയിലില്‍ ജിഹാദി അക്രമം;  കോര്‍സിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു


പാരിസ്: ഫ്രാന്‍സിലെ ജയിലില്‍ ജിഹാദി ആക്രമണത്തെത്തുടര്‍ന്ന് തടവുപുള്ളി കൊല്ലപ്പെട്ടു. ഫ്രാന്‍സിന്റെ അധീനതയില്‍പ്പെട്ട കോര്‍സിക്കന്‍ ദ്വീപില്‍ നിന്നുള്ള യുവാന്‍ കോളോണയാണ് കൊല്ലപ്പെട്ടത്. പ്രവാചകനെതിരെ പറഞ്ഞുവെന്നാരോപിച്ചാണ് യുവാനെ കാമറൂണ്‍ വംശജനായ എലോംഗ് ആബേ എന്ന ഇസ്ലാമിക ഭീകരന്‍ ആക്രമിച്ചത്.

എലോണ്‍ ആബേയെ അറസ്റ്റ്ചെയ്ത് അതിസുരക്ഷാ ജയിലേക്ക് മാറ്റി.സംഭവത്തെ തുടര്‍ന്ന് കോര്‍സിക്കയിലും ഫ്രാന്‍സിലെ വിവിധ നഗരത്തിലും ഇസ്ലാമിക ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.61 കാരനാണ് തലയ്ക്കടിയേറ്റ് മരണപ്പെട്ട യുവാന്‍ കോളോണ. ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിനിടെ ഉണ്ടായ കൊലപാതകത്തിന്റെ പേരിലാണ് യുവാന്‍ ജയിലിലെത്തിയത്.

യുവാന്റെ മരണം ഭരണകൂടത്തിന്റെ അശ്രദ്ധയാണെന്ന പേരിലും പ്രക്ഷോഭം നടക്കുന്നുണ്ട്.1998ല്‍ പോലീസ് ഉദ്യോഗസ്ഥനെ വധിച്ച കേസിലാണ് യുവാന്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്നത്. ജയിലിനകത്തെ വ്യായാമ ശാലയില്‍ ജീവനക്കാരനെന്ന നിലയിലാണ് യുവാന് ജോലി നിശ്ചയിച്ചിരുന്നത്.അഞ്ചു വര്‍ഷം പോലീസ് നടത്തിയ തെരച്ചിലിന് ഒടുവിലാണ് ആട്ടിടയനായി ഒളിച്ചു താമസിച്ചുപോന്ന ഇയാള്‍ അറസ്റ്റിലായതും കോടതി ജീവപര്യന്തം ശിക്ഷ നല്‍കിയതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.