ചൂട് ചായയ്ക്കൊപ്പം കഴിക്കാന്‍ നല്ല ചൂടന്‍ നാലുമണി പലഹാരം

ചൂട് ചായയ്ക്കൊപ്പം കഴിക്കാന്‍ നല്ല ചൂടന്‍ നാലുമണി പലഹാരം

വൈകുന്നേരം ചായയ്‌ക്കൊപ്പം എന്തെങ്കിലും പലഹാരം ഉണ്ടെങ്കില്‍ നമ്മള്‍ ഹാപ്പിയാണ്. ഗോതമ്പ് പൊടിയും കുറച്ച് മസാല കൂട്ടുമെല്ലാം ചേര്‍ത്തൊരു കിടിലന്‍ പലഹാരം ഉണ്ടാക്കിയാലോ.

വേണ്ട ചേരുവകള്‍...

ഗോതമ്പു പൊടി 1 കപ്പ്
റവ 2 ടേബിള്‍സ്പൂണ്‍
എണ്ണ 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

മസാല തയ്യാറാക്കാന്‍...

കടലമാവ് 3 ടേബിള്‍ സ്പൂണ്‍
മുളക് പൊടി 1 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി 1/2 ടീസ്പൂണ്‍
മല്ലിപൊടി 3/4 ടീസ്പൂണ്‍
ചാറ്റ് മസാല 1/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

വേണ്ട ചേരുവകള്‍...

ചെറുപയര്‍ പരിപ്പ് കുതിര്‍ത്തത് രണ്ട് ടേബിള്‍ സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് -1/4 കപ്പ്
മല്ലിയില രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ഗോതമ്പു പൊടിയും റവയും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പൂരിക്ക് പാകത്തില്‍ കുഴച്ചെടുക്കുക. ലേശം എണ്ണ മുകളില്‍ തടവി 10 മിനിറ്റ് അടച്ചു വയ്ക്കുക. കടലമാവും മസാലകളും കുറച്ചു വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്തു വയ്ക്കുക. കുറച്ചു കട്ടിയില്‍ തേക്കുവാന്‍ ഉള്ള പരുവത്തില്‍ ആയിരിക്കണം മിക്‌സ് ചെയേണ്ടത്.

ശേഷം പൂരിക്ക് പരത്തുന്ന പോലെ കുറച്ചു കനത്തില്‍ വട്ടത്തില്‍ ഗോതമ്പു മാവ് പരത്തി എടുക്കുക. അതിനു മുകളിലേക്കു കടലമാവിന്റെ കൂട്ട് തേച്ചു കൊടുക്കുക. അതിന്റെ മുകളില്‍ കുതിര്‍ത്ത ചെറു പയര്‍ പരിപ്പും സവാളയും മല്ലിയിലയും ഇട്ടു കൊടുക്കുക. ചെറുതായി ഒന്ന് അമര്‍ത്തി വച്ചു കൊടുക്കുക.

നല്ല ചൂടായ എണ്ണയില്‍ ഇട്ടു പൂരി വറുക്കുന്ന പോലെ വറുത്തെടുക്കാം. വൈകിട്ട് ചായയ്ക്ക് ഒപ്പമോ രാവിലെ ബ്രേക്ഫാസ്റ്റ് ആയോ കഴിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.