റമദാന്‍; ഭിക്ഷാടനത്തിനെതിരെ മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്

റമദാന്‍; ഭിക്ഷാടനത്തിനെതിരെ മുന്നറിയിപ്പ് നൽകി  ദുബായ് പോലീസ്

ദുബായ്: റമദാന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരെ മുന്നറിപ്പ് നല്‍കി ദുബായ് പോലീസ്. ഇ ഭിക്ഷാടനമടക്കമുളള കാര്യങ്ങള്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്. വിവിധ തരത്തിലുളള ഭിക്ഷാടനം നടന്നുവരുന്ന സാഹചര്യമുണ്ട്. ചിലർ ഇ-മെയിലുകൾ അയയ്‌ക്കുകയോ സമൂഹമാധ്യമങ്ങളില്‍ സഹതാപര പോസ്റ്റുകൾ ഇടുകയോ ചെയ്യുന്നു, മറ്റുളളവരില്‍ നിന്ന് സഹായം തേടുന്നതിനായാണ് ഇത്. സഹതാപം നേടാനായുളള സാങ്കല്‍പിക കഥകളാകാം ഇതെല്ലാം. ഇത്തരം സമൂഹമാധ്യമ പോസ്റ്റുകളോ ഇ-മെയിലുകളോ ലഭിച്ചാല്‍ ഇ-ക്രൈം പ്ലാറ്റ്‌ഫോമിൽ (www.ecrime.ae) അറിയിക്കണം. 

വിശുദ്ധ മാസത്തിൽ താമസക്കാരുടെ ഔദാര്യം മുതലെടുക്കാനാണ് ഭിക്ഷാടകർ യുഎഇയിലെത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഭിക്ഷാടനക്കാരെ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാൻ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
വാർഷിക പ്രചാരണത്തിന്റെ ഫലമായി കഴിഞ്ഞ വർഷം 458 യാചകരെ അറസ്റ്റ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.