ഡാളസ്: നോര്‍ത്ത് ടെക്സാസില്‍ വീശിയടിച്ച ചുഴലിക്കാറ്റ് ഒരാളുടെ ജീവനെടുത്തു. ടെക്‌സസിലെ ഷെര്‍വുഡ് ഷോര്‍സിലാണ് 73 വയസ്സുള്ള സ്ത്രീ മരിച്ചതെന്ന് ഗ്രേസണ്‍ കൗണ്ടി ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് ഡയറക്ടര്‍ സാറാ സോമര്‍സ് പറഞ്ഞു. ഡാളസിന് 145 കിലോമീറ്റര്‍ വടക്കും സംസ്ഥാനത്തിന്റെ ഒക്ക്‌ലഹോമ അതിര്‍ത്തിക്കടുത്തും പത്ത് പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ഒരു സ്‌കൂളിനും വീടുകള്‍ക്കും ബിസിനസ്സുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു.
ടെക്സാസില്‍ കൊടുങ്കാറ്റ് വലിയ ദുരിതം വിതച്ചു. കൊടുങ്കാറ്റ് പ്രവചന കേന്ദ്രത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുറഞ്ഞത് ഒരു ഡസന്‍ ടെക്‌സസ് കൗണ്ടികളിലെങ്കിലും വീടുകള്‍ക്കും ബിസിനസ്സുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.ഫോര്‍ട്ട് വര്‍ത്തിന് വടക്ക് പടിഞ്ഞാറ് 100 കിലോമീറ്റര്‍ അകലെ ജാക്‌സ്‌ബോറോയിലുടനീളം വന്‍ കെടുതി റിപ്പോര്‍ട്ട് ചെയ്തു. ജാക്സ്ബോറോ ഹൈസ്‌കൂളിന്റെ ചില ഭാഗങ്ങളില്‍ കൊടുങ്കാറ്റ് മതിലും മേല്‍ക്കൂരയും കീറിമുറിച്ചതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഗ്രാഫുകള്‍ വ്യക്തമാക്കുന്നു.വാവിട്ടു കരഞ്ഞുകൊണ്ടാണ് ഇതേപ്പറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്റ്റാര്‍ല സാന്‍ഡേഴ്‌സ് ഡാളസിലെ മാധ്യമങ്ങളോടു സംസാരിച്ചത്.
.
ജാക്സ്ബോറോയുടെ വടക്കുകിഴക്ക് 50 കിലോമീറ്റര്‍ അകലെ ബോവിക്ക് സമീപമുണ്ടായ നാശനഷ്ടം വ്യാപകമാണ്.നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് സിറ്റി മാനേജര്‍ ബെര്‍ട്ട് കണ്ണിംഗ്ഹാം പറഞ്ഞു. നാല് പേര്‍ക്ക് നിസാര പരിക്കേറ്റതായി എമര്‍ജന്‍സി മാനേജര്‍ കെല്ലി മക്‌നാബ് അറിയിച്ചു.'ജീവിതം പൂര്‍ണ്ണമായും തടസ്സപ്പെട്ട നിരവധി ആളുകളും വീടുകള്‍ നഷ്ടപ്പെട്ടവരുമുണ്ടെന്ന് ഞങ്ങള്‍ക്കു വ്യക്തമായി,' സബര്‍ബന്‍ ഓസ്റ്റിനിലെ വില്യംസണ്‍ കൗണ്ടിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു.'അതേ സമയം ... ഇത് ഒരു അത്ഭുതം കൂടിയാകാം, കാരണം വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, എന്റെ അറിവില്‍, ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടതായി ഒരു റിപ്പോര്‍ട്ടും ഇല്ല.സംസ്ഥാനം ദുരിത ബാധിതരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.'
ടെക്സാസില്‍ വ്യാപക നാശം വിതച്ച കൊടുംകാറ്റ് ചൊവ്വാഴ്ച ലൂസിയാന, മിസിസിപ്പി, അലബാമ എന്നിവിടങ്ങളിലേക്ക് നീങ്ങിയതായി കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. മിസിസിപ്പിയിലെ ബാറ്റണ്‍ റൂജ്, ജാക്സണ്‍ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. ലൂസിയാനയിലെ ഫെഡറല്‍, സ്റ്റേറ്റ് അധികാരികള്‍ സര്‍ക്കാര്‍ നല്‍കുന്ന മൊബൈല്‍ വീടുകളിലും വാഹന ട്രെയിലറുകളിലും താമസിക്കുന്ന ആയിരക്കണക്കിന് ആളുകളോട് ഒഴിപ്പിക്കല്‍ പ്ലാന്‍ ഉണ്ടായിരിക്കുമെന്ന് ഓര്‍മ്മിപ്പിച്ചു.
അത്തരം താല്‍ക്കാലിക ക്വാര്‍ട്ടേഴ്‌സുകളില്‍ 8,000-ത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെയും ലൂസിയാന ഗവര്‍ണറുടെ ഓഫീസിന്റെയും ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്റ് എമര്‍ജന്‍സി പ്രിപ്പാര്‍ഡ്നെസിന്റെയും സംയുക്ത വിവര കേന്ദ്രത്തിന്റെ വക്താവ് ബോബ് ഹോവാര്‍ഡ് പറഞ്ഞു.
നഗരത്തിന്റെ കിഴക്ക് ഭാഗത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് സിറ്റി മാനേജര്‍ ബെര്‍ട്ട് കണ്ണിംഗ്ഹാം പറഞ്ഞു. നാല് പേര്‍ക്ക് നിസാര പരിക്കേറ്റതായി എമര്‍ജന്‍സി മാനേജര്‍ കെല്ലി മക്‌നാബ് പറഞ്ഞു. വിനാശകരമായ കൊടുങ്കാറ്റ് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും സംസ്ഥാനം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും, ദുരിത ബാധിതരോടൊപ്പം നില്‍ക്കുമെന്നും തിങ്കളാഴ്ച രാത്രി സബര്‍ബന്‍ ഓസ്റ്റിനിലെ വില്യംസണ്‍ കൗണ്ടിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.