കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുളള 34 രാജ്യങ്ങളില്‍ നിന്നുളളവർക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കുവൈറ്റില്‍ തുടരും. വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ ചർച്ച ചെയ്തുവെങ്കിലും തീരുമാനമായില്ല. വിലക്ക് നീക്കണമെന്ന ആവശ്യം ചില വിമാനകമ്പനികള്‍ മുന്നോട്ടുവച്ചിരുന്ന പശ്ചാത്തലത്തില്‍ കമ്പനി പ്രതിനിധികളും വ്യോമയാന വകുപ്പ് മേധാവിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിമാന കമ്പനികള്‍ സമര്‍പ്പിച്ച പദ്ധതി അധികൃതരുടെ പരിഗണനയിലാണ്. തീരുമാനം അനുകൂലമാവാന്‍ ഇന്ത്യയിലടക്കം നിരവധി പ്രവാസികളാണ് കാത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.