ചിക്കാഗോ: ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് വികാരിയും കോട്ടയം അതിരൂപത അംഗവും ആയ റവ. ഫാ. അബ്രാഹം മുത്തോലത്ത് രചിച്ച 'ജോയ് ഓഫ് ദി വേഡ് ബിലിവ് പ്രാക്ടീസ് & ടീച്ച്' എന്ന പുസ്തകം പ്രകാശനം ചെയ്തു. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിച്ചു. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യന്‍ വാണിയംപുരയ്ക്കല്‍, കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, മുംബൈ സെന്റ് പോള്‍സ് ബുക്ക് ജനറല്‍ എഡിറ്റര്‍ ഫാ. ജോണ്‍സണ്‍ ചാക്കോ, സീറോ മലബാര്‍ ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സീസി പിട്ടാപ്പിള്ളില്‍, സെന്റ് പോള്‍സ് പബ്ലിക്കേഷൻ മലയാള വിഭാഗം ഡയറക്ടര്‍ ഫാ. ജോസഫ് തുളിമ്പന്‍മാക്കില്‍, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് ഫാ. തോമസ് ആദോപ്പിള്ളില്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഫാ. ജോര്‍ജ്ജ് മഠത്തിപറമ്പില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. സെക്രട്ടറി. ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബൈബിളിലെ സുവിശേഷ ഭാഗങ്ങളുടെ വിശദപഠനമാണ് ഇംഗ്ലീഷില്‍ രചിച്ച ജോയി ഓഫ് ദി വേഡ് എന്ന 800 പേജുള്ള ഗ്രന്ഥത്തില്‍ ഫാ. ഏബ്രഹാം മുത്തോലത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സുവിശേഷങ്ങളിലെ ഓരോ വാക്യവും വാക്കും പോലും കൃത്യമായ വിശകലനത്തിനു വിധേയമാക്കിയിട്ടുള്ളതിനാല്‍ ബൈബിള്‍ പഠിതാക്കള്‍ക്കും വചനപ്രഘോഷകര്‍ക്കും മതാദ്ധ്യാപകര്‍ക്കും പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ക്കും വൈദികര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന പുസ്തകമാണിത്.
സീറോ മലബാര്‍ സഭയുടെ സഭാപഞ്ചാംഗത്തിന്റെ സെറ്റ് ഒന്നു പ്രകാരമാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നതെങ്കിലും എല്ലാ വിഭാഗം ക്രൈസ്‌തവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് പുസ്തകത്തിലെ ഓരോ വിഷയങ്ങളും തരംതിരിച്ചിരിക്കുന്നത്.
ഫാ. അബ്രാഹം മുത്തോലത്ത് രചിച്ച 'ജോയ് ഓഫ് ദി വേഡ് ബിലിവ് പ്രാക്ടീസ് & ടീച്ച്' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിക്കുന്നു. (ഇടത്തു നിന്ന്) ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയാപുരയ്ക്കല്‍, ഫാ. ജോണ്‍സണ്‍ ചാക്കോ, ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, ഫാ. ജോസഫ് തുളിമ്പന്‍മാക്കില്‍, ഫാ. ജോര്‍ജ്ജ് മഠത്തിപറമ്പില്‍, ഫാ. ഫ്രാന്‍സീസ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ സമീപം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.