യുഎഇ ചൂട് കാലത്തിലേക്ക്, വാഹനങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ

യുഎഇ ചൂട് കാലത്തിലേക്ക്, വാഹനങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: യുഎഇ ചൂട് കാലത്തിലേക്ക് നീങ്ങുകയാണ്. ചൂട് കാലത്തിന് മുന്നോടിയായി വാഹനങ്ങളുടെ⁩ അറ്റകുറ്റപണികൾ ഉൾപ്പടെ  സുരക്ഷാ നടപടികളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഓർമ്മിപ്പിച്ച് അധികൃതർ. ചൂട് കൂടുമ്പോള്‍ വാഹനങ്ങള്‍ തീപിടിക്കുന്നതിനുളള സാധ്യതകള്‍ ഒഴിവാക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണമെന്ന് അബുദബി പോലീസും അബുദബി സിവില്‍ ഡിഫന്‍സും ഓർമ്മിപ്പിച്ചു. 

വാഹനങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിലെ അലംഭാവം, കാറിലെ ഇലക്ട്രിക്കല്‍-സാങ്കേതിക തകരാറുകള്‍ എന്നിവയുള്‍പ്പടെയുളള കാര്യങ്ങളാണ് അപകടത്തിന് കാരണമാകുന്നത്. ഹാന്‍ഡ് സാനിറ്റൈസർ, പെർഫ്യൂമുകള്‍, ലൈറ്ററുകള്‍ തുടങ്ങി തീപിടിക്കുന്ന വസ്തുക്കള്‍ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ ഇടുന്നതും അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.