കീവ്: റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തക മരണമടഞ്ഞു. തലസ്ഥാനമായ കീവിനു പടിഞ്ഞാറുള്ള നഗരമായ ലിവിവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യവേയാണ് അന്വേഷണാത്മക വെബ്സൈറ്റായ ദി ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ടറായ ഒക്‌സാന ബൗലിന കൊല്ലപ്പെട്ടത്. നാശനഷ്ടങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഷെല്ലാക്രമണം.
ഒരു മാസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇതോടെ അഞ്ച് ആയി.ബൗലിന മുമ്പ് റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിച്ച ശേഷം റഷ്യ വിട്ടു പോന്നയാളാണ്. കഴിഞ്ഞ വര്‍ഷം ഫൗണ്ടേഷനെ അധികാരികള്‍ നിയമവിരുദ്ധമാക്കുകയും തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്തുകയും ചെയ്തതോടെയാണ് അതിലെ പ്രവര്‍ത്തകരില്‍ പലരും വിദേശത്തേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്.
ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇന്‍സൈഡര്‍ അറിയിച്ചു.കീവില്‍ നിന്നും പടിഞ്ഞാറന്‍ ഉക്രേനിയന്‍ നഗരമായ ലിവിവില്‍ നിന്നും നിരവധി റിപ്പോര്‍ട്ടുകള്‍ ബൗലിന അയച്ചിരുന്നെന്ന് ദി ഇന്‍സൈഡര്‍ പറഞ്ഞു.പ്രസിദ്ധീകരണം റിപ്പോര്‍ട്ടറുടെ കുടുംബത്തോടും സുഹൃത്തുക്കളോടും 'അഗാധമായ അനുശോചനം' അറിയിച്ചു. പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ അലക്‌സി കോവലിയോവ് ബൗലിനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.16 വര്‍ഷമായി തനിക്ക് എനിക്ക് അവരെ അറിയാമായിരുന്നു- അദ്ദേഹം പറഞ്ഞു.
https://twitter.com/Alexey__Kovalev?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1506705159388385290%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.bbc.com%2Fnews%2Fworld-europe-60855732
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.