റിപ്പബ്ലിക് ഇന്ത്യന്‍ 1 രൂപ നോട്ടുകളുടെ ആദ്യ ലക്കം 1949 ഓഗസ്റ്റ് 12 ന് ആണ് പുറത്തിറങ്ങിയത്. ആ സീരീസ് നോട്ടുകളിലെ ഒന്നാണ് മുകളില്‍ കാണിച്ചിരിക്കുന്ന നോട്ട്. ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുശേഷം റിസര്‍വ് ബാങ്കിന്റെ ആദ്യ ഗവര്‍ണര്‍ ആയിരുന്നത് സി.ഡി. ദേശ്മുഖ് ആയിരുന്നെന്‍ങ്കിലും, ചുരുങ്ങിയ കാലം (1949 - 1950) K.R.K മേനോന്‍ ഇന്ത്യയുടെ ധനകാര്യ സെക്രട്ടറിയായിരുന്നു. 1 രൂപ നോട്ടൊഴികെ അക്കാലത്തെ എല്ലാ നോട്ടുകളും സി.ഡി ദേശ്മുഖ്‌ന്റെ ഒപ്പ് വഹിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യാ ഗവണ്‍മെന്റ് അച്ചടിച്ച ആദ്യത്തെ ഒരു രൂപ നോട്ടുകളില്‍ ഒപ്പിട്ടത് ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ സെക്രട്ടറി കെ ആര്‍ കെ മേനോനാണ് എന്നതാണ് ഈ നോട്ടുകളുടെ ആദ്യത്തെ പ്രത്യേകത. മറ്റ് പ്രത്യേകതകള്‍ താഴെ പറയുന്നവയാണ് .
മുന്‍ഭാഗം
- വൃത്തത്തിനുള്ളില്‍ മുന്‍ഭാഗത്ത് തന്നെ കൊടുത്തിരിക്കുന്ന അശോക സ്തംഭം
- ഒപ്പ് വച്ചിരിക്കുന്നത് - ധനകാര്യസെക്രട്ടറിയായ K.R.K മേനോന്‍
- വലിപ്പം : 64 x 101 mm & NUMERAL '1' in three places
- മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത് :ഇംഗ്ലീഷ് ഹിന്ദി ഭാഷകളില്‍
പിന്‍ഭാഗം
- ഒരു വൃത്തത്തിന്റെ അകത്തായി കാണുന്ന പുഷ്പ ക്രമീകരണം
- മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത് : 8 ഭാഷയില്‍ (ഉറുദു ഉള്‍പ്പെടെ)
- വാട്ടര്‍മാര്‍ക്ക് - അശോക സ്തംഭം
- ഷേഡ് - ഗ്രീന്‍
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കറന്‍സി പേപ്പര്‍ മണീ ഗ്യാരണ്ടി 55 ഗ്രേഡ് (PMG 55 Grade Currency) ഉള്ളതാണ്. ഇത്തരം നോട്ടുകള്‍ക്ക് വിപണിയില്‍ ഏകദേശം 9000 രൂപയോളം ഇപ്പോള്‍ വിലവരുന്നുണ്ട്.
SHAN KF
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.