യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ലക്‌നൗ: തുടര്‍ച്ചയായ രണ്ടാംവട്ടവും ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലിനാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിനെത്തും.

പ്രതിപക്ഷ നേതാക്കളെ ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാക്കളാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തേക്കില്ല. രണ്ടാംവട്ടവും സംസ്ഥാനത്ത് ബിജെപിയുടെ മിന്നും ജയത്തിന് വഴിയൊരുക്കിയ യോഗിയെ കഴിഞ്ഞദിവസം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെ യോഗി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.

അതിനിടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കര്‍ഹാലിലെ എംഎല്‍എ സ്ഥാനം നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി അസംഗഢിലെ എംപി സ്ഥാനം അദ്ദേഹം രാജിവച്ചു. യുപിയിലെ പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുക്കാന്‍ വേണ്ടിയാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.