ഓസ്‌ട്രേലിയയില്‍ കാണാതായ നാല് വയസുകാരിയെ രണ്ടു ദിവസത്തിനു ശേഷം കുറ്റിക്കാട്ടിനുള്ളില്‍ കണ്ടെത്തി

ഓസ്‌ട്രേലിയയില്‍ കാണാതായ നാല് വയസുകാരിയെ രണ്ടു ദിവസത്തിനു ശേഷം കുറ്റിക്കാട്ടിനുള്ളില്‍ കണ്ടെത്തി

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ കാണാതായ നാല് വയസുകാരി ഷൈല ഫിലിപ്പിനെ രണ്ടു ദിവസത്തെ തെരച്ചിലിനൊടുവില്‍ സുരക്ഷിതയായി കണ്ടെത്തി. ഹെലികോപ്റ്റര്‍ മുതല്‍ ഡ്രോണ്‍ വരെയുള്ള വലിയ സന്നാഹങ്ങളോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് വൈകുന്നേരം നാലു മണിയോടെ വീടിനു സമീപം ഇടതൂര്‍ന്നു വളര്‍ന്ന കുറ്റിക്കാടിനുള്ളില്‍നിന്നു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വൈദ്യപരിശോധനയ്ക്കായി ഷൈലയെ ആശുപത്രിയിലേക്കു മാറ്റി.

ബുധനാഴ്ച്ച ഉച്ചയ്ക്ക് 2:30-നാണ് ഗ്രാമീണ മേഖലയായ സ്റ്റോംലിയയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഷൈല ഫിലിപ്പിനെ ഒരു നായക്കൊപ്പം കാണാതായത്. ഇതില്‍ നായയെ പിന്നീട് വീടിന് 700 മീറ്റര്‍ അകലെ വച്ച് കണ്ടെത്തി. കുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ തുടര്‍ന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നിരവധി മരങ്ങളും കുറ്റിക്കാടുകളുമുള്ള പ്രദേശത്താണ് ഷൈലയെ കണ്ടെത്തിയത്.


ഷൈല ഫിലിപ്പിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റുന്നു

കളിക്കുന്നതിനിടെ വഴിതെറ്റിയലഞ്ഞ ഷൈല രണ്ട് രാത്രികള്‍ തുറസായ സ്ഥലത്താണ് കഴിഞ്ഞത്.
അതേസമയം കുട്ടിയെ കണ്ടെത്തുമ്പോള്‍ ആരോഗ്യവതിയായിരുന്നെന്നും ഉടന്‍ തന്നെ ആംബുലന്‍സില്‍ ഹോബാര്‍ട്ടിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും പോലീസ് പറഞ്ഞു

പോലീസും സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസും ഉള്‍പ്പെടെ 100-ലധികം രക്ഷാപ്രവര്‍ത്തകരാണ് ഹെലികോപ്റ്റര്‍, ഡ്രോണുകള്‍, സ്‌നിഫര്‍ ഡോഗുകള്‍, കുതിരകള്‍ എന്നിവ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. പ്രദേശത്തെ ഡാമുകളും കുളങ്ങളും പോലീസ് മുങ്ങല്‍ വിദഗ്ധര്‍ വറ്റിച്ചു പരിശോധിച്ചിരുന്നു.

കുട്ടിയെ കണ്ടെത്തിയത് വലിയ ആശ്വാസമാണ് രക്ഷാപ്രവര്‍ത്തകര്‍ക്കു നല്‍കിയത്. കുടുംബവുമായുള്ള ഷൈലയുടെ കൂടിച്ചേരല്‍ ഏറെ വൈകാരിക നിമിഷങ്ങള്‍ക്കാണ് വഴിവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.