മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലുള്ള ശ്മശാനത്തിലെ കല്ലറകള്‍ തകര്‍ത്ത് മൃതദേഹങ്ങളുടെ തലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മെല്‍ബണിലെ സ്പോട്ട്സ്വുഡ് മേഖലയില്‍നിന്നുള്ള 40 വയസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തെ അപമാനിച്ചതിനും കേടുപാടുകള്‍ വരുത്തിയതിനും പ്രതിക്കെതിരേ കുറ്റം ചുമത്തും. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
രണ്ടു മാസം മുന്‍പ് മോഷ്ടിച്ചതായി കരുതപ്പെടുന്ന മനുഷ്യാവശിഷ്ടങ്ങള്‍ ഇന്ന് രാവിലെ സ്പോട്സ്വുഡിലെ മേരി സ്ട്രീറ്റിലെ ഒരു വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി. രണ്ട് തലയോട്ടികളാണ് കണ്ടെത്തിയത്. ഒന്ന് കിടപ്പുമുറിയില്‍നിന്നും രണ്ടാമത്തേത് വീടിന്റെ മുന്‍വശത്തെ പൂന്തോട്ടത്തില്‍നിന്നും വീണ്ടെടുത്തു. അറസ്റ്റിലായ പ്രതി ഈ വീട്ടിലെ ഒരു മുറി വാടകയ്ക്ക് എടുത്ത് മറ്റ് വാടകക്കാര്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. മോഷണം എന്തിനു വേണ്ടിയാണെന്നതു സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്.
മെല്‍ബണിലെ ഫൂട്ട്‌സ്‌ക്രേ സെമിത്തേരി
ജനുവരി 27-നും ഫെബ്രുവരി ഒന്നിനും ഇടയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഫൂട്ട്‌സ്‌ക്രേ സെമിത്തേരിയിലെ കല്ലറകളില്‍നിന്ന് ശരീരഭാഗങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. മൃതദേഹങ്ങളുടെ തലകള്‍ മാത്രമായി നീക്കം ചെയ്ത് മോഷ്ടിച്ചുകൊണ്ടുപോയ സംഭവം വലിയ ഞെട്ടലാണ് പ്രദേശവാസികളില്‍ സൃഷ്ടിച്ചത്. സാത്താന്‍ സേവയ്ക്കു വേണ്ടിയാണു മോഷണം എന്ന സംശയം അന്നേ മതവിശ്വാസികള്‍ ഉന്നയിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളെ ആശ്രയിച്ച് പോലീസ് പ്രദേശം അരിച്ചുപെറുക്കിയെങ്കിലും ആദ്യം തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സെമിത്തേരി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ശരീരഭാഗങ്ങള്‍ മോഷ്ടിച്ചു കടത്തിയത് തെളിഞ്ഞാല്‍ പ്രതിക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. 1860കളില്‍ ആരംഭിച്ച സെമിത്തേരിയില്‍ ഇതിനകം 19,000-ലധികം പേരെ അടക്കം ചെയ്തിട്ടുണ്ട്.
കൂടുതല്‍ വായനയ്ക്ക്:
മെല്‍ബണില്‍ ശ്മശാനത്തില്‍നിന്ന് മൃതദേഹങ്ങളുടെ തലകള്‍ മോഷ്ടിച്ചു; സാത്താന്‍ സേവയ്‌ക്കെന്നു സംശയം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.