മാനന്തവാടി: മാനന്തവാടി രൂപതയിലെ പുല്പള്ളി മേഖല കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തിവെയ്ക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, സർഫാസി ആക്ട് പിൻവലിക്കുക, പലിശരഹിത വായ്‌പ്പ അനുവദിക്കുക, വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പുല്പള്ളി കനറാ, സൗത്ത് ഇന്ത്യൻ ബാങ്കുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുംങ്കൽ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. പുല്പള്ളി മേഖല പ്രസിഡന്റ് തോമസ് പാഴുക്കല അദ്ധ്യക്ഷനായിരുന്നു.
രൂപത പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പിള്ളിൽ, ജനറൽ സെക്രട്ടറി അഡ്വ. ജിജിൽ ജോസഫ്, ഫൊറോന വികാരി ഫാ. ജോസ് തേക്കിനാടി, രൂപത വൈസ് പ്രസിഡന്റ് ബീന കാരിമാകുന്നേൽ, പഞ്ചായത്ത് മെമ്പർമാരായ ഷിനു കച്ചിറയിൽ, ജോസ് നെല്ലേടം, എഫ്. ആർ. എഫ് ജില്ലാ ചെയർമാൻ പി എം ജോർജ്, ജോർജ് കൊല്ലിയിൽ,തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ, ഫാ. സന്റോ അമ്പലത്തറ, രൂപത സമിതി അംഗങ്ങളായ ജെയിംസ് മറ്റം, ബിബിൻ ചെമ്പക്കര, ബിജു ഞായപ്പിള്ളി, ഷാജി ഇരുളം, സുനിൽ പാലമറ്റം, ആന്റണി മങ്കടപ്ര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.