കരമാ‍ർഗം രാജ്യത്തെത്തുന്നവർക്കുളള മാർഗനിർദ്ദേശം യുഎഇ പുതുക്കി

കരമാ‍ർഗം രാജ്യത്തെത്തുന്നവർക്കുളള മാർഗനിർദ്ദേശം യുഎഇ പുതുക്കി

അബുദബി: യുഎഇയിലേക്ക് കരമാർഗം വരുന്നവർക്കുളള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്.നാഷണല്‍ ക്രൈസിസ് ആന്‍റ് എമർജന്‍സി മാനേജ്മെന്‍റ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം വാക്സിനെടുത്തവർക്കും വാക്സിനെടുക്കാത്തവർക്കും പ്രീ-ഫ്ളൈറ്റ് പരിശോധനകളൊന്നുമില്ലാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാം. 

അതേസമയം പോർട്ടിലെത്തിയാല്‍ ഇഡിഇ പരിശോധയുണ്ടാകും. കോവിഡ് പോസിറ്റീവാണെങ്കില്‍ വീണ്ടും പിസിആർ പരിശോധനയും നടത്തണം. ഇഡിഇയുടെ ഫലം വരുന്നതുവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. വാഹനത്തിലുളള എല്ലാവരും പരിശോധനയ്ക്ക് വിധേയരാകുകയും വേണം. അതോടൊപ്പം തന്നെ രാജ്യത്ത് ഗ്രീന്‍ പാസ് നിർബന്ധമുളളിടത്ത് അതും സമർപ്പിക്കേണ്ടതാണെന്നും നാഷണല്‍ ക്രൈസിസ് ആന്‍റ് എമർജന്‍സി മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു.

പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ കുറവ്. 347 പേരില്‍ മാത്രമാണ് കോവിഡ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 882 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.