ഡിപിആര്‍ അപൂര്‍ണം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വെ മന്ത്രി

 ഡിപിആര്‍ അപൂര്‍ണം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക സാമ്പത്തിക വശങ്ങള്‍ പരിഗണിച്ചതിന് ശേഷമെ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമാണെന്നും ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വേണമെന്നും അടൂര്‍ പ്രകാശ് എംപിയ്ക്ക് നല്‍കിയ മറുപടിയില്‍ റെയില്‍വെ മന്ത്രി വ്യക്തമാക്കി.

കൂടാതെ 33700 കോടി രൂപയുടെ വായ്പാ പദ്ധതി പുനപരിശോധിക്കണമെന്നും അദ്ദേഹം. പദ്ധതിയുടെ കാര്യത്തില്‍ കേരളം തിടുക്കം കാട്ടരുതെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിലും റെയില്‍വെ മന്ത്രി പറഞ്ഞിരുന്നു. കേന്ദ്രത്തിന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും നിരവധി പ്രതിബന്ധങ്ങള്‍ മുന്നിലുണ്ടെന്നും ഈ പദ്ധതി സങ്കീര്‍ണമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.