സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം; അഖിലേഷിനെതിരേ ആഞ്ഞടിച്ച് ശിവ്പാല്‍ യാദവ്

സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം; അഖിലേഷിനെതിരേ ആഞ്ഞടിച്ച് ശിവ്പാല്‍ യാദവ്

ലക്‌നൗ: തെരഞ്ഞെടുപ്പിന് മുമ്പ് വെടി നിര്‍ത്തി ഐക്യം പ്രഖ്യാപിച്ച അഖിലേഷ് യാദവും ശിവ്പാല്‍ യാദവും വീണ്ടും നേര്‍ക്കുനേര്‍ വന്നതോടെ സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. എസ്പി എംഎല്‍എമാരുടെ യോഗത്തില്‍ തന്നെ ക്ഷണിച്ചില്ലെന്ന ആരോപണവുമായി ശിവ്പാല്‍ വന്നതോടെയാണ് എസ്പിയില്‍ അസ്വാരസ്യം ഉടലെടുത്തത്.

രണ്ടു ദിവസം യോഗത്തിനായി കാത്തിരുന്നുവെന്നും എന്നാല്‍ തന്നെ മാത്രം ക്ഷണിച്ചില്ലെന്നുമാണ് മുലായം സിംഗിന്റെ ഇളയ സഹോദരനായ ശിവ്പാലിന്റെ ആരോപണം. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ശിവ്പാല്‍ പിഎസ്പി എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇരുവരും വൈര്യം മറന്ന് വീണ്ടും ഒന്നിക്കുന്നതും എസ്പിയുടെ ബാനറില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതും.

മുലായം കുടുംബത്തിന്റെ കോട്ടയായ ജസ്വന്ത് നഗര്‍ സീറ്റില്‍ നിന്ന് ശിവ്പാല്‍ വിജയിക്കുകയും ചെയ്തിരുന്നു. ഭരണം രണ്ടാം വട്ടവും കിട്ടാതെ വന്നതോടെയാണ് പാര്‍ട്ടിയില്‍ വീണ്ടും ചേരിപ്പോര് തുടങ്ങിയത്. ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് അഖിലേഷ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയതും ശിവ്പാലിനെ അസ്വസ്ഥനാക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ എസ്പിയില്‍ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.