വാഷിംഗ്ടണ്‍: ലോകത്തിലെ ധനിക വ്യക്തികളില്‍ ഒന്നാം സ്ഥാനത്താണ് ഔദ്യോഗികമായി ടെസ് ല സ്ഥാപകനായ ഇലോണ്‍ മസ്‌കെങ്കിലും റഷ്യന്‍ പ്രസിഡന്റ് വളാഡിമര്‍ പുടിനാണ് തന്നേക്കാള്‍ സമ്പന്നനെന്ന് മസ്‌ക് തന്നെ ട്വീറ്റ് ചെയ്തു.ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനാണ് മസ്‌ക് ഇത്തരത്തിലൊരു മറുപടി നല്‍കിയത്.
നേരത്തെ തന്നെ ഇലോണ്‍ മസ്‌കിനേക്കാളും സമ്പത്ത് റഷ്യന്‍ പ്രസിഡന്റിന് ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.2017 ല്‍ പുടിന് 200 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാല്‍ ഇതെല്ലാം തള്ളി റഷ്യന്‍ പ്രസിഡന്റ് തന്നെ രംഗത്തെത്തി.അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കുന്നതെന്നാണ് ഇത്തരം വാര്‍ത്തകളെന്നായിരുന്നു പുടിന്റെ വാദം.
260 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌ക് സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള ചുരുക്കം ചില ശതകോട്വീശരന്മാരില്‍ ഒരാളാണ്.അത് കൊണ്ട് തന്നെ മസ്‌കിന്റെ പ്രസ്താവനകളും പോസ്റ്റുകളും വളരെ വേഗത്തിലാണ് ആളുകള്‍ ഏറ്റെടുക്കാറ്.
ലോകത്തെ ഏറ്റവും ധനികനായ വ്യക്തി താനല്ലെന്ന മസ്‌കിന്റെ പ്രസ്താവന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. റഷ്യന്‍ പ്രസിഡന്റ് വളാഡിമര്‍ പുടിനാണ് തന്നേക്കാള്‍ സമ്പന്നെന്ന് കരുതുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
അതേസമയം റഷ്യ ഉക്രെയ്നെ പിടിച്ചടക്കുമെന്നും അത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ഉക്രെയ്‌ന് ആളുകള്‍ വിചാരിക്കുന്നതിനേക്കാള്‍ അധികം സഹായം അമേരിക്ക ചെയ്തിട്ടുണ്ടെന്നും ഇത് പരസ്യമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.