സെസോ (പോളണ്ട്): റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം വിലയിരുത്താന്‍ പോളണ്ടിലെത്തിയെ അമേരിക്കന്‍ പ്രസിഡന്റ്് ജോ ബൈഡന്‍ യുദ്ധ അഭയാര്‍ത്ഥികളുടെയും നാറ്റോ സേനാംഗങ്ങളുടെയും മനം കവര്‍ന്നാണ് തിരികെ പോയത്. അഭയാര്‍ത്ഥികളുടെ കുട്ടികളെ ഒക്കത്തെടുത്ത് സ്‌നേഹം പ്രകടിപ്പിച്ച ബൈഡന്‍ നാറ്റോ സൈനികര്‍ക്കിടയിലെത്തി കുശലാന്വേഷണത്തിനും 'സെല്‍ഫി' എടുക്കലിനും സമയം കണ്ടെത്തി.
ഉക്രെയ്‌നില്‍ നിന്ന് 60 മൈല്‍ അകലെ, അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കവേ ബൈഡന്‍ പോളണ്ടിനെ 'സല്യൂട്ട്' ചെയ്തു. തുടര്‍ന്ന്, വര്‍ദ്ധിച്ചുവരുന്ന ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് അദ്ദേഹം മാനുഷിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി.അതിര്‍ത്തിയോട് കൂടുതല്‍ അടുത്തുചെല്ലാനാകുമെന്നാണ്് താന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അതിനാകുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. റഷ്യയുടെ ആക്രമണത്തിനും മാതൃരാജ്യത്തിന്റെ നാശത്തിനും സാക്ഷികളാകേണ്ടിവന്നിട്ടും പിടിച്ചുനില്‍ക്കുന്ന അവരുടെ ആത്മധൈര്യത്തില്‍ അദ്ദേഹം ആശ്ചര്യം പ്രകടമാക്കി.
റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ രണ്ട് മില്യണിലധികം അഭയാര്‍ഥികള്‍ പോളണ്ടിലെത്തിയതായി മാനവിക കാര്യ വിദഗ്ധര്‍ അമേരിക്കന്‍ പ്രസിഡന്റിനോട് വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പലായനമാണ് ഉക്രെയ്‌നില്‍ നിന്നും ഉണ്ടായതെന്ന്് ജോ ബൈഡന്‍ പറഞ്ഞു. 3.5 മില്യണ്‍ ആളുകളാണ് ഉക്രെയ്‌നില്‍ നിന്ന് പല രാജ്യങ്ങളിലേക്കു പലായനം ചെയ്തത്. പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ അദ്ദേഹം യു എസ് അവിടേക്കയച്ച സൈനികരേയും സന്ദര്‍ശിച്ചു.
റഷ്യയ്ക്കെതിരായ ഉക്രെയ്ന്‍ ജനതയുടെ ചെറുത്ത് നില്‍പ് അഭിനന്ദനാര്‍ഹമാണെന്നു ബൈഡന്‍ പ്രസ്താവിച്ചു. ഉക്രെയ്‌നില്‍ നിന്നുള്ള ഒരു ലക്ഷത്തില്‍ അധികം അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്നും യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്നും അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം റഷ്യക്ക് സഹായ വാഗ്ദാനവുമായി ബ്രിട്ടന്‍ രംഗത്തെത്തിയിരുന്നു. റഷ്യന്‍ സേനയ്‌ക്കെതിരെ പോരാടുന്നതിനായി ഉക്രെയ്‌ന് 6,000 മിസൈലുകളും 2.5 കോടി പൗണ്ട് സാമ്പത്തിക സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടി നടക്കാനിരിക്കെയാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടന്‍ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.