ബീജിങ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 3400 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രാജ്യവ്യാപകമായി രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ജിലിൻ നഗരത്തിൽ 2200 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 18 പ്രവിശ്യകളിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഷാങ്ഹായ് നഗരം അടച്ചു. ഷെൻഷെൻ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തര കൊറിയയോടു ചേർന്ന യാൻചി നഗരത്തിലെ ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ അധികൃതർ നിർദ്ദേശം നൽകി.
അതേസമയം ഹോങ് കോങ്ങിൽ മൂന്നുലക്ഷം പേർ കോവിഡിനെ തുടർന്ന് വീടുകളിൽ ക്വാറന്റെയ്നിൽ കഴിയുന്നുണ്ടെന്ന് ചീഫ് എക്‌സിക്യുട്ടീവ് കാരിലാം അറിയിച്ചു. ഞായറാഴ്‌ച 32,000 പേർക്കാണ് ഹോങ് കോങ്ങിൽ കോവിഡ് റിപ്പോർട്ട് ചെയ്‌തത്. 190 പേർ മരണപ്പെട്ടു. കോവിഡ് രോഗികൾക്ക് അവശ്യമരുന്നുകൾ എത്തിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.