കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷക്കെത്തി ; കർണാടകയിൽ അധ്യാപികയ്ക്ക് സസ്‌പെന്‍ഷൻ

കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷക്കെത്തി ; കർണാടകയിൽ  അധ്യാപികയ്ക്ക് സസ്‌പെന്‍ഷൻ

ബംഗളൂരു: ഹിജാബ് ക്ലാസ്മുറികളില്‍ അനുവദിക്കില്ലെന്ന ഹൈക്കോടതി വിധി തെറ്റിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷൻ. എസ്‌എസ്‌എല്‍സി പരീക്ഷാ മേല്‍ നോട്ടത്തിനെത്തിയ അധ്യാപികയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

കുട്ടികള്‍ ഹിജാബ് അഴിച്ച്‌ പരീക്ഷയ്ക്കെത്തിയപ്പോള്‍ അധ്യാപിക ഹിജാബ് അണിഞ്ഞുകൊണ്ടായിരുന്നു ക്ലാസ്മുറിയില്‍ പ്രവേശിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ ഇന്നലെയാണ് ആരംഭിച്ചത്. നിരവധി വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച്‌ സ്‌കൂളില്‍ എത്തിയെങ്കിലും കോടതി വിധി പാലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളില്‍ പലരും ഹിജാബ് അഴിച്ച്‌ വെച്ചിട്ട് പരീക്ഷയെഴുതി.

എന്നാല്‍, മറ്റ് ചിലര്‍ ഹിജാബ് ആണ് വലുതെന്ന് പറഞ്ഞ് പരീക്ഷയെഴുതാതെ തിരികെ വീട്ടിലേക്ക് മടങ്ങി. ഹുബ്ബള്ളി, ബാഗല്‍കോട്ട് ജില്ലകളില്‍ ആണ് ഏറ്റവും അധികം വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയെഴുതാതെ മടങ്ങിയത്.
കര്‍ണാടക സെക്കണ്ടറി എജ്യുക്കേഷന്‍ എക്സാമിനേഷന്‍ ബോര്‍ഡിന്റെ (കെഎസ്‌ഇഇബി) കണക്കനുസരിച്ച്‌ 8.69 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എന്‍റോള്‍ ചെയ്തിരുന്നു. എന്നാല്‍, 20,994 വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷയെഴുതിയില്ല.

കഴിഞ്ഞ വര്‍ഷം 3769 പേര്‍ മാത്രമായിരുന്നു ഹാജരാകാതിരുന്നത്. ഹിജാബ് വിവാദത്തെ തുടര്‍ന്നാണ് ഇത്രയധികം കുട്ടികള്‍ പരീക്ഷയെഴുത്താത് എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം 99.54% ആയിരുന്ന ഹാജര്‍ ഈ വര്‍ഷം 97.59% ആയി കുറഞ്ഞതായി കെഎസ്‌ഇഇബി അറിയിച്ചു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെയുള്ള കര്‍ണാടക മന്ത്രിസഭയിലെ മന്ത്രിമാര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.