കൃഷി നാശം: പഞ്ചാബില്‍ തഹസീല്‍ദാര്‍ അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ ബന്ദികളാക്കി കര്‍ഷകര്‍; തന്ത്രപരമായി മോചിപ്പിച്ച് പൊലീസ്

കൃഷി നാശം: പഞ്ചാബില്‍ തഹസീല്‍ദാര്‍ അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ ബന്ദികളാക്കി കര്‍ഷകര്‍; തന്ത്രപരമായി മോചിപ്പിച്ച് പൊലീസ്

ചണ്ഡിഗഡ്: കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ 12 സര്‍ക്കാര്‍ ജീവനക്കാരെ ബന്ദികളാക്കി കര്‍ഷകര്‍. കീടങ്ങളുടെ ശല്യം കാരണം പഞ്ഞി കൃഷിയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായാണ് നൂറോളം കര്‍ഷകര്‍ ഒരു പ്രാദേശിക കര്‍ഷക സംഘടനയുടെ കീഴില്‍ ജീവനക്കാരെ ബന്ദികളാക്കിയത്.

തഹസീല്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് ഇവര്‍ ബന്ദികളാക്കിയത്. പിന്നീട് പൊലീസ് എത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു. പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നില്ലെന്നും നയത്തില്‍ കര്‍ഷകരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷം ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയായിരുന്നെന്നും സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എന്നാല്‍ പൊലീസ് കര്‍ഷകര്‍ക്കു നേരെ ബലപ്രയോഗം നടത്തിയെന്നും ആറോളം കര്‍ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബില്‍ പുതുതായി അധികാരത്തിലേറിയ ആംആദ്മി സര്‍ക്കാരിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ഈ സംഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.