കാന്‍ബറ: റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നാളെ ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നു. നാളെ ഓസ്‌ട്രേലിയന്‍ സമയം വൈകിട്ട് 5:30-ന് ഓണ്‍ലൈനായാണ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.
സെലന്‍സ്‌കിയുടെ പ്രസംഗത്തിനു മുന്‍പായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പ്രതിപക്ഷ നേതാവും അദ്ദേഹത്തെ സ്വാഗതം ചെയ്യും. സെലന്‍സ്‌കിയുടെ പ്രസംഗത്തിനായി പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
യു.എസ് കോണ്‍ഗ്രസ്, കനേഡിയന്‍ പാര്‍ലമെന്റ്, ബ്രിട്ടീഷ് പാര്‍ലമെന്റ് തുടങ്ങി ലോകമെമ്പാടുമുള്ള പാര്‍ലമെന്റുകളെ സെലന്‍സ്‌കി മുന്‍ ആഴ്ചകളില്‍ അഭിസംബോധന ചെയ്തിരുന്നു.
റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ കൂടുതല്‍ സഹായം ആവശ്യമാണെന്ന് ഉക്രെയ്‌നെ പിന്തുണയ്ക്കുന്ന രാജ്യങ്ങളോട് സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരുന്നു.
ഈ ആഴ്ച സെലന്‍സ്‌കി ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെതന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഓസ്ട്രേലിയന്‍ ജനങ്ങളോട് സംസാരിക്കാനുള്ള ഏത് അവസരത്തിലും അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കിയിരുന്നു.
ഉക്രെയ്ന് സൈനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങാന്‍ ഓസ്ട്രേലിയ ഈ മാസമാദ്യം 70 ദശലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. ഉക്രെയ്‌നിലെ സാധാരണ ജനങ്ങളെ സഹായിക്കാന്‍ 35 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായവും നല്‍കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.