സീന്യൂസ് ലൈവ് ലവേഴ്സ് ഫോറം അമേരിക്കയുടെ 2022 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു

സീന്യൂസ് ലൈവ് ലവേഴ്സ് ഫോറം അമേരിക്കയുടെ 2022 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു

സീന്യൂസ് ലൈവ് ലവേഴ്സ് ഫോറം അമേരിക്കയുടെ 2022 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. മാർച്ച് 20ന് സൂം വഴി കൂടിയ മീറ്റിംഗിൽ എക്സിക്യൂട്ടീവ് അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഗ്ലോബൽ മീഡിയ സെല്ലിന്റെ, ഗ്ലോബൽ കോർഡിനേറ്റർ ലിസി ഫെർണാണ്ടെസ് അധ്യക്ഷത വഹിച്ച യോഗം ഷേർളി ഷാജിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.

സിന്യൂസ് ലൈവ് സി ഇ ഓ കൂടിയായ ലിസി ഫെർണാണ്ടസ് മീറ്റിങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഈ കാലഘട്ടത്തിൽ സിന്യൂസിന്റെ ആവശ്യകതയെപ്പറ്റിയും പങ്കിനെപ്പറ്റിയും ഓർമ്മിപ്പിച്ചു. ഗ്ലോബൽ മീഡിയ സെല്ലിന്റെ ജനറൽ സെക്രട്ടറിയും സിന്യൂസ് ലൈവിന്റെ  ചീഫ് എഡിറ്ററുമായ ജോ കാവാലം മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് സത്യമായ വാർത്ത ലോകത്തിന് കൊടുക്കാൻ സിന്യൂസ് പ്രതിജ്ഞ ബദ്ധമാണെന്ന് അറിയിച്ചു. കൂടുതൽ അംഗങ്ങൾ സിന്യൂസിലേക്ക് കടന്ന് വരണമെന്നും കൂടുതൽ രാജ്യങ്ങളിലേക്ക് സിന്യൂസ് എത്തിക്കണമെന്നും അഭിപ്രായപ്പെട്ടു. മീറ്റിംഗ് സംഘടിപ്പിച്ച ജോർജ് അമ്പാട്ട് അമേരിക്കയുടെ എക്സിക്യൂട്ടീവിലേക്ക് ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചവരുടെ പേരുകൾ അവതരിപ്പിച്ചു. അംഗങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. തുർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളിൽനിന്നും 2022ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അംഗങ്ങളുടെ ചോദ്യങ്ങൾക്ക്സ ലിസി ഫെർണാണ്ടസ്സ് ,ജോ കാവാലം ,ബെന്നി ആന്റോ എന്നിവർ മറുപടി നൽകി.ജോൺ തോമസ് സ്വാഗതവും സജി കാവാലം നന്ദിപ്രകാശനവും നടത്തി. ജോസഫ് നടക്കപ്പാടം നടത്തിയ പ്രാർത്ഥനയോടെ മീറ്റിംഗ് അവസാനിച്ചു. മീറ്റിംഗ് കോർഡിനേറ്റ് ചെയ്തത് ജോർജ് അമ്പാട്ട് ആണ്.


2022 സീന്യൂസ് ലൈവ് ലവേഴ്സ് ഫോറം അമേരിക്കയുടെ
  എക്സിക്യൂട്ടീവ് ഭാരവാഹികൾ

  • കോർഡിനേറ്റർ: ജോർജ് അമ്പാട്ട്,ചിക്കാഗോ
  • ജോയിന്റ് കോർഡിനേറ്റർ: ഷെർളി ഷാജി, ഡാളസ്,ടെക്സാസ്
  • സെക്രട്ടറി: ജെമി ഏബ്രഹാം,റിച്ച്മണ്ട്, വെർജീനിയ
  • ജോയിന്റ് സെക്രട്ടറി: ഷാന്റിമോൾ തോമസ്,ഡാളസ്
  • ട്രെഷറർ : മാത്യു ജെക്കബ് തോട്ടുമാലി,അറ്റ്ലാന്റ
  • ജോയിന്റ് ട്രെഷറർ:      പോൾ കുറ്റിക്കാടൻ ,മിനസോട്ട


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.