ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങി രക്തസാക്ഷിയായ വിശുദ്ധ ബെഞ്ചമിന്‍

ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങി രക്തസാക്ഷിയായ വിശുദ്ധ ബെഞ്ചമിന്‍

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 31

സാപ്പോര്‍ ദ്വീതീയന്‍, തൃതീയന്‍ എന്നീ രാജാക്കന്മാരുടെ കാലത്ത് നാലാം ശതാബ്ദത്തിന്റെ അന്ത്യത്തില്‍ പേഴ്‌സ്യയില്‍ ക്രിസ്തുമത പീഡനം ഭീകരമായിരുന്നു. 421 ല്‍ ബരാണസു രാജാവ് നടത്തിയ മതപീഡനം അതി ഭീകരവുമായിരുന്നു.

പ്രസ്തുത മര്‍ദ്ദനത്തിന്റെ വര്‍ണന സമകാലികനായ തെയോഡൈറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മുള്ള് കൊണ്ട് ശരീരത്തില്‍ കുത്തിയും തൊലി പൊളിച്ചും മറ്റു പലവിധത്തിലുമൊക്കെ അവര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ മര്‍ദ്ദന മുറകള്‍ അഴിച്ചു വിട്ടു.

ബരാണസു രാജാവിന്റെ കാലത്ത് മര്‍ദ്ദിതനായ ഒരു ആറാം പട്ടക്കാരനാണ് ബഞ്ചമിന്‍. ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ജയിലിലടച്ചു. ഒരു കൊല്ലം കഴിഞ്ഞു ക്രിസ്തുമതം ഇനി പ്രഘോഷിക്കരുത് എന്ന താക്കീതോടെ വിട്ടയച്ചു.

പരിശുദ്ധാത്മാവിന്റെ നിറവ് മൂലം സത്യം അടച്ചു പൂട്ടി വെക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. ബഞ്ചമിന്‍ വീണ്ടും വചന പ്രഘോഷണം നടത്താന്‍ തുടങ്ങി. ഇതറിഞ്ഞ രാജാവ് അദ്ദേഹത്തെ വിളിച്ച് ചോദ്യം ചെയ്തു.

വിശുദ്ധ ബഞ്ചമിന്‍ ക്രിസ്തുവിനെ നിരാകരിക്കാന്‍ തയാറാകില്ലെന്ന് മനസിലാക്കിയ രാജാവ് അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ ആജ്ഞാപിച്ചു. പടയാളികള്‍ ബഞ്ചമിന്റെ വിരലുകളിലെ നഖങ്ങളുടെ കീഴിലുള്ള മാംസത്തില്‍ മുള്ള് കുത്തിക്കയറ്റിക്കൊണ്ടിരുന്നു.

ശരീരത്തിന്റെ ഏറ്റവും മൃദുല ഭാഗങ്ങളിലും ഇത് തുടര്‍ന്നു കൊണ്ടിരുന്നു. അവസാനം വയറില്‍ ഒരു കുറ്റി തറച്ചു കയറി കുടല്‍ ഭേദിച്ചു. അങ്ങനെ 424 ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമായിലെ ബല്‍ബീനാ

2. പ്രവാചകരിലൊരാളായ ആമോസ്

3. ഏഷ്യാമൈനറിലെ അക്കാസിയൂസു

4. ആഫ്രിക്കയിലെ തെയോഡുളൂസ്, അനേസിയൂസ്, ഫെലിക്‌സ്, കൊര്‍ണീലിയാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26