കൊച്ചി: വധഗൂഢാലോചന കേസ് സിബിഐക്ക് വിടുന്നതിനെ ഹൈക്കോടതിയിൽ എതിർത്ത് സംസ്ഥാന സർക്കാർ. എഫ്‌ഐആർ റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
എന്നാൽ അന്വേഷണ ഏജൻസിയെ തിരഞ്ഞെടുക്കാൻ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ അന്വേഷണത്തിൽ ആർക്കും പരാതിയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
നിഷ്പക്ഷമായ അന്വേഷണമാണ് കേസില്‍ നടക്കുന്നത്. ഇതില്‍ ആര്‍ക്കും പരാതിയില്ല. പരമാവധി വസ്തുതകള്‍ സമാഹരിച്ച്, തുറന്ന മനസ്സോടെയുള്ള അന്വേഷണമാണ് നടത്തുന്നത്. നിയമാനുസൃതമുള്ള കാര്യങ്ങള്‍ മാത്രമാണ് പിന്തുടരുന്നത്. ഇക്കാര്യം പ്രതികള്‍ക്ക് ഉറപ്പുനല്‍കുന്നതായി പ്രോസിക്യൂഷന്‍ അറിയിച്ചു.
വധഗൂഢാലോചന കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. കോടതിയുടെ മുന്നറിയിപ്പ് ഉണ്ടായി തെളിവുകൾ നശിപ്പിച്ചു. ഏഴ് ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് 6 ഫോണുകൾ മാത്രമാണ് കൈമാറിയത്. ഹാജരാക്കിയ ഫോണുകളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ നീക്കം ചെയ്തെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
എന്നാൽ അത്തരം കാര്യങ്ങളിലേക്ക് കൂടുതൽ കടക്കേണ്ടതില്ലെന്നും ഒരു കുറ്റകൃത്യം വെളിപ്പെട്ടുവെന്ന് കരുതിയാൽ മതിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ബാലചന്ദ്രകുമാറും ദിലീപും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.