നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാന്‍ ജെഡിയു നീക്കം; സൂചന നല്കി മുഖ്യമന്ത്രി

നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാന്‍ ജെഡിയു നീക്കം; സൂചന നല്കി മുഖ്യമന്ത്രി

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. മുഖ്യമന്ത്രി പദം ബിജെപിക്ക് നല്‍കി പകരം ഉപരാഷ്ട്രപതി സ്ഥാനം തന്നെയാണ് നിതീഷിന്റെയും ലക്ഷ്യം. ഇതുസംബന്ധിച്ച സൂചന അദേഹം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

ലോക്‌സഭയിലും നിയമസഭയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും അംഗമായിട്ടുള്ള തനിക്ക് രാജ്യസഭയിലെത്താനുള്ള മോഹം കൂടിയുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി പദമാണ് നിതീഷ് മോഹിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

അതേസമയം, പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ പരാമര്‍ശം നടത്തിയിട്ടുള്ള നിതീഷിനെ തന്ത്രപ്രധാന സ്ഥാനത്തേക്ക് നിയോഗിക്കാന്‍ ബിജെപി തയാറാകുമോയെന്ന കാര്യ വ്യക്തമല്ല. സഖ്യകക്ഷിയാണെങ്കിലും ഇരു പാര്‍ട്ടിക്കുമിടയിലെ കെമിസ്ട്രി അത്ര സുഖകരമല്ല.

യുപിയിലും മണിപ്പൂരിലും ഇരു പാര്‍ട്ടികളും രണ്ടായിട്ടാണ് മത്സരിച്ചത്. ബിഹാറില്‍ ജെഡിയുവിന് മുഖ്യമന്ത്രി സ്ഥാനം കൈമാറിയെങ്കിലും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.