കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് നടന്‍ പൃഥ്വിരാജ്. ഇല്ലെങ്കില്‍ ആ നടപടികള്‍ എന്തിനായിരുന്നു എന്ന് ചോദ്യം ഉയരും. ജോലി സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു. പുതിയ ചിത്രമായ ജനഗണ മനയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
റിപ്പോര്‍ട്ട് പുറത്തുവിടണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവര്‍ തന്നെയാണെന്നും നടന്‍ പറഞ്ഞു. സിനിമ ഷൂട്ടിങ് സെറ്റുകളില്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അത് വലിയ കാര്യമാണെന്നും താരം പറഞ്ഞു.
'ഞാന്‍ ലൂസിഫര്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ സെറ്റിലെത്തി എന്നോട് സംസാരിച്ചിരുന്നു. എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തു വിടുന്നില്ല, അതിന്റെ അധികാരം ആര്‍ക്കാണ് എന്ന് എനിക്ക് അറിയില്ല. എന്റെ ആഗ്രഹം ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക എന്നതാണ്. അത് രൂപീകരിച്ചതിന് പിന്നിലെ ഉദ്ദേശ്യം നിറവേറ്റപ്പെടണം' പൃഥ്വിരാജ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ പലരുടെയും തനിനിറം പുറത്താകുമെന്ന് നടി പാര്‍വതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കാനും പാര്‍വതി മറന്നില്ല. സ്ത്രീ സുരക്ഷയെന്നത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാരിന് ഓര്‍മ വരുന്നതെന്നും അവര്‍ പരിഹസിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.