സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനം രജിസ്റ്റര്‍ ചെയ്തത് 8,000 ത്തോളം ആധാരങ്ങള്‍; വെള്ളിയാഴ്ച്ച മുതല്‍ നിരക്ക് കൂടും

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനം രജിസ്റ്റര്‍ ചെയ്തത് 8,000 ത്തോളം ആധാരങ്ങള്‍; വെള്ളിയാഴ്ച്ച മുതല്‍ നിരക്ക് കൂടും

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച്ച ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വന്‍ തിരക്ക്. വെള്ളിയാഴ്ച മുതല്‍ ഭൂമി ന്യായവില 10 ശതമാനം വര്‍ധിക്കുന്നതു കാരണം കുറഞ്ഞ നിരക്കില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ എണ്ണായിരത്തോളം ആധാരങ്ങളാണ് വിവിധ സബ് രജിസ്ട്രാര്‍ ഓഫിസുകളിലായി എത്തിയത്.

സാധാരണ ഒരു ദിവസം ശരാശരി 4,000 ആധാരങ്ങളാണ് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യുന്നത്. നികുതി, ഫിറ്റ്‌നസ്, റജിസ്‌ട്രേഷന്‍ ചെലവുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ കൂടുന്നതിനാല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും വലിയ തിരക്കായിരുന്നു.

അധിക ധനസമാഹരണം കൂടി ലക്ഷ്യമിട്ടാണ് ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്നത്. ന്യായവിലയില്‍ 10 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഭൂമി രജിസ്‌ട്രേഷന്‍ ചെലവുകള്‍ വര്‍ധിക്കും.

റോഡ് വികസനം ഉള്‍പ്പടെയുള്ളവ നടപ്പിലായതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിയുടെ വിപണി വില വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.