തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ലോട്ടറി കണ്ടെത്താനായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഭാഗ്യകേരളം ആപ്പ് പ്രവര്‍ത്തനരഹിതം. ഭാഗ്യക്കുറി ഫലത്തിനൊപ്പം ടിക്കറ്റ് ഒര്‍ജിനിലാണോ എന്ന് തിരിച്ചറിയാനുള്ളതായിരുന്നു ആപ്പ്.
ഭാഗ്യകേരളത്തിന് അപ്ഡേഷന്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ പരാതിപ്പെട്ടിട്ടും ലോട്ടറി വകുപ്പ് തിരിഞ്ഞ് നോക്കിയിട്ടില്ല.
ഭാഗ്യകേരളം പേര് പോലെ തന്നെയാണ് ആപ്പ്. ഭാഗ്യമുണ്ടെങ്കില്‍ പ്രവര്‍ത്തിക്കും. അതും ലക്ഷത്തില്‍ ഒരാള്‍ക്ക്. ഭാഗ്യമില്ലാത്തവര്‍ക്ക് ടിക്കറ്റ് സ്കാന്‍ ചെയ്താലേ ആപ്പ് എക്സിറ്റാകും.
ഓണ്‍ലൈനില്‍ കേരള ഭാഗ്യക്കുറി വ്യാജന്‍ പെരുകുന്ന പോലെ കടലാസ് ലോട്ടറിയിലും വ്യാജന്‍മാരുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമായാണ് വ്യാജന്‍മാരെ കണ്ടെത്താന്‍ 2020ല്‍ സര്‍ക്കാര്‍ ഭാഗ്യകേരളം ആപ്പ് പുറത്തിറക്കിയത്. കടലാസ് ലോട്ടറിയിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഭാഗ്യക്കുറി ഒര്‍ജിനിലാണോ വ്യാജനാണോ എന്ന് വ്യക്തമാകും.
ആദ്യ ദിവസങ്ങളില്‍ ആപ്പ് പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തിക്കാതെയായി. ഭാഗ്യക്കുറി സമ്മാനം കിട്ടിയോ എന്നറിയാനും സമ്മാനം കിട്ടിയാല്‍ ക്ലയിം ചെയ്യാനും ആപ്പില്‍ ഓപ്ഷനുണ്ട്. എന്നാല്‍ അതിന്‍റെ അവസ്ഥയും ഇതുപോലെ തന്നെയാണ്.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍ററാണ് ആപ്പ് വികസിപ്പിച്ചത്. ആപ്പ് എന്ന് നേരെയാകും എന്ന് ചോദിക്കുന്നവരോട് നാളെയാണ് നാളെയാണ് എന്ന് സർക്കാർ പറയുന്നതല്ലാതെ ഇതുവരെ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.