അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തു; രാജ്യസഭ തെരഞ്ഞെടുപ്പില്‍ കൈയിലിരുന്ന സീറ്റും കോണ്‍ഗ്രസിന് നഷ്ടം

അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തു; രാജ്യസഭ തെരഞ്ഞെടുപ്പില്‍ കൈയിലിരുന്ന സീറ്റും കോണ്‍ഗ്രസിന് നഷ്ടം

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കുമായിരുന്ന രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് നഷ്ടം. എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. രണ്ടില്‍ ഒരു സീറ്റില്‍ ബിജെപി എതിരില്ലാതെ ജയിച്ചിരുന്നു. ജയസാധ്യതയുണ്ടായിരുന്ന രണ്ടാമത്തെ സീറ്റാണ് കോണ്‍ഗ്രസ് കളഞ്ഞു കളിച്ചത്. ഈ സീറ്റ് അനായാസം കോണ്‍ഗ്രസിന് ജയിക്കാമായിരുന്നു.

അസമില്‍ രണ്ട് സീറ്റുകളായിരുന്നു ഒഴിവുണ്ടായിരുന്നത്. ഒരു സീറ്റില്‍ ബിജെപി അനായാസം ജയിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന്റെ റിപുന്‍ ബോറയ്ക്കായിരുന്നു സാധ്യത കൂടുതല്‍. ഇസ്ലാമിക തീവ്രവാദ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പിന്തുണയും കോണ്‍ഗ്രസിനായിരുന്നു.

126 അംഗ നിയസഭയില്‍ എന്‍ഡിഎയ്ക്ക് 83 സീറ്റുകളാണ് ഉള്ളത്. പ്രതിപക്ഷത്തിന് 44 സീറ്റുകളുണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബിജെപി സഖ്യകക്ഷിയായ യുപിപിഎലിന്റെ റൂങ്വാ നര്‍സാരിയെയാണ് ഈ സീറ്റില്‍ ജയിച്ചത്. തെരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്തു. ഒരാളുടെ വോട്ട് പാഴാകുകയും ചെയ്തു.

2015 ല്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയാണ് അട്ടിമറിക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അദ്ദേഹം ചില കോണ്‍ഗ്രസ് എംഎല്‍എമാരെ ക്രോസ് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു. മനപ്പൂര്‍വം വോട്ടെടുപ്പില്‍ വീഴ്ച വരുത്തിയ സിദ്ദീഖ് അഹമ്മദിനെയും ഏഴ് എംഎല്‍എമാരെയും സസ്പെന്‍ഡ് ചെയ്തതായി കോണ്ഡഗ്രസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.