ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 9-ാമത് നാഷണൽ ചീട്ടുകളി മത്സരങ്ങൾക്ക് തിരശ്ശീല വീണ പ്പോൾ കോവിഡാനന്തര കാലഘട്ടത്തിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ നാഷണൽ ചീട്ടു കളി മത്സരങ്ങളിൽ 28 (ലേലം) മത്സരത്തിൽ സാബു പടിഞ്ഞാറേൽ, സെമൺ ചക്കാലപ്പടവിൽ, ജിബി കൊല്ലപ്പിള്ളി എന്നിവരുടെ ടീം ഒന്നാം സമ്മാനമായ 'കറി ലീവ്സ് ഇന്ത്യൻ ഗ്രോസറി ആൻഡ് കാറ്ററിംഗ്' സ്പോൺസർ ചെയ്യുന്ന 1501 ഡോളറും എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി.
രണ്ടാം സമ്മാനമായ സിറിയക്ക് കൂവക്കാട്ടിൽ പോൺസർ ചെയ്യുന്ന 751 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടിൽ മെമ്മോറി യൽ എവർറോളിംഗ് ട്രോഫിയും ജോഷി മാത്യു, ഷാജി പിണർകയിൽ, ബിനു പുതുശ്ശേരിയിൽ എന്നിവ രുടെ ടീമും, മൂന്നാം സമ്മാനമായ പീറ്റർ കുളങ്ങര സ്പോൺസർ ചെയ്യുന്ന 501 ഡോളറും എവർറോളിംഗ് ട്രോഫിയും രാജു ഇടിയാലി, അലക്സ് പടിഞ്ഞാറേൽ, ബേബി തട്ടാമറ്റം എന്നിവരുടെ ടീമും, നാലാം സമ്മാനമായ സൈമൺ ചക്കാലപടവിൽ സ്പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയും ടോമി പുല്ലു കാട്ട്, ബേബി മണ്ണാത്തുമാക്കിൽ, കുഞ്ഞുമോൻ കുളങ്ങര എന്നിവരുടെ ടീമും കരസ്ഥമാക്കി.
വളരെ വാശിയേറിയ റമ്മി മത്സരത്തിൽ ഒന്നാം സ്ഥാനം, തോമസ് കുന്നുംപുറത്ത്, ലിന്റോ ജോസഫ് ഒറവക്കുഴിയിൽ സ്പോൺസർ ചെയ്യുന്ന 1501 ഡോളറും ഒ.ഇ. ജോസഫ് ഒറവക്കുഴിയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബിൻസ് വെളിയാത്താലിയിൽ, ജിബി കൊല്ല പ്പള്ളിയിൽ പോൺസർ ചെയ്യുന്ന 751 ഡോളറും തോമസ് കൊല്ലപ്പള്ളിയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. മൂന്നാം സമ്മാനമായ
ക്ലിയർ ടാക്സ് കൺസൾട്ടിങ് സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും അജീഷ് കാരാപള്ളി, നാലാം സമ്മാനമായ ജോയി നെല്ലാമറ്റം സ്പോൺസർ ചെയ്യുന്ന 251 ഡോളർ ലൂക്കാച്ചൻ പൂഴികുന്നേലും സ്വന്തമാക്കി.
ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഈ ജനകീയ ചീട്ടുകളി മത്സരം ഉജ്ജ്വലവിജയമാക്കിത്തന്ന ചിക്കാഗോയിലെ നല്ലവരായ സുഹൃത്തുക്കൾക്കും, ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, എല്ലാ സ്പോൺസർമാർക്കും നന്ദിയോടൊപ്പം വിജയിച്ച എല്ലാ ടീമുകൾക്കും ആശംസകളും നേരുന്നതായി ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടിയിലും എക്സിക്യൂട്ടീവ് അംഗങ്ങളും സംയുക്തമായി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.