തിരുവനന്തപുരം: വാക്‌സിന്‍ നിര്‍മാണത്തിലേക്ക് കടക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. രണ്ട് കമ്പനികള്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തുകയും ചെയ്തു. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിര്‍ചൗ ബയോടെക് എന്നീ കമ്പനികളാണ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ തയാറായി വന്നത്. ഈ കമ്പനികള്‍ക്ക് സാങ്കേതിക അനുമതിയും സര്‍ക്കാര്‍ നല്‍കി.
തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് പദ്ധതി തുടങ്ങുക. നിക്ഷേപത്തിനു തയാറാകുന്ന കമ്പനികള്‍ക്ക് നല്‍കാവുന്ന ഇളവുകള്‍ എന്തെല്ലാമെന്നു കാണിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. ഇനി ഈ കമ്പനികള്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം.
സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് നിക്ഷേപത്തിനു തയാറായി വരുന്ന കമ്പനികളായതിനാല്‍ ടെന്‍ഡര്‍ രീതി വേണ്ടെന്നാണ് പൊതുനിലപാട്. ബിഒടി, പാട്ടവ്യവസ്ഥ എന്നിവയെല്ലാമാണ് പരിഗണനയിലുള്ളത്. മരുന്ന് നിര്‍മാണത്തിലൂടെ കൂടുതല്‍ വരുമാനം ഉറപ്പിക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.