റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ക്രൂഡോയില്‍ ലഭിക്കുകയാണെങ്കില്‍ ഇനിയും വാങ്ങുമെന്ന് കേന്ദ്രം

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ക്രൂഡോയില്‍ ലഭിക്കുകയാണെങ്കില്‍  ഇനിയും വാങ്ങുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അമേരിക്കയുടെ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ഇന്ത്യ. നാല് ദിവസത്തേക്കുള്ള ഇന്ധനമാണ് വാങ്ങിയതെന്നും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

റഷ്യ ഇനിയും കുറഞ്ഞ വിലയ്‌ക്ക് ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യ താത്പര്യവും രാജ്യത്തിന്റെ ഊര്‍ജ്ജ താത്പര്യവും കണക്കിലെടുത്താണ് ഇന്ത്യയുടെ ഏത് നടപടിയുമെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ ലഭിക്കുകയാണെങ്കില്‍ അത് വാങ്ങാതിരിക്കേണ്ട ആവശ്യം ഇന്ത്യയ്‌ക്കില്ല.

മൂന്ന് നാല് ദിവസത്തേയ്‌ക്കുള്ള ബാരല്‍ ക്രൂഡ് ഓയില്‍ ലഭിച്ചു കഴിഞ്ഞു. ബാരലിന് 35 ഡോളര്‍ വരെ കുറച്ച്‌ ക്രൂഡ് ഓയില്‍ നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. കുറഞ്ഞത് 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്ന നിര്‍ദ്ദേശവും റഷ്യ ഇന്ത്യയ്‌ക്ക് മുന്നില്‍വെച്ചിട്ടുണ്ട്.

എന്നാൽ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങരുതെന്നും അങ്ങനെ ചെയ്താല്‍ വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഉപരോധമേര്‍പ്പെടുത്താനാണ് യുഎസ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയില്‍ നിന്ന് വിലക്കിഴിവില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ യുഎസിന് വിരോധമില്ലെന്നും എന്നാല്‍ അത് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കരുതെന്നാണ് അവരുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.