പനാജി: കേരളത്തില്‍ നിന്നും ഗോവയിലേയ്ക്ക് ഉല്ലാസയാത്ര പോയ വിദ്യാര്‍ത്ഥികളുടെ ബസിന് തീപിടിച്ചു. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുലര്‍ച്ചെ അഞ്ചരയോടെ ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് ബസിന് തീ പിടിച്ചത്. എങ്ങനെയാണ് തീ പിടിച്ചത് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എഞ്ചിനില്‍ നിന്ന് പുക വരുന്നുവെന്ന് ആളുകള്‍ ഡ്രെെവറോട് പറഞ്ഞെങ്കിലും അദ്ദേഹം ഇത് ശ്രദ്ധിച്ചില്ല. തുടര്‍ന്ന് ബസ് കത്താന്‍ തുടങ്ങിയതോടെയാണ് ഡ്രെെവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചത്.
ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഓള്‍ഡ് ഗോവയില്‍ നിന്നും പോണ്ടയില്‍ നിന്നുമുള്ള രണ്ട് അഗ്‌നിശമന സേനാ യൂണിറ്റുകളാണ് തീയണയ്ക്കാന്‍ എത്തിച്ചേര്‍ന്നത്. ബസുടമയ്ക്ക് 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.