കേരളത്തില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുവരവ് വര്‍ധിച്ചു; ലാഭം നേടിയ കമ്പനികളുടെ എണ്ണം 20

കേരളത്തില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുവരവ് വര്‍ധിച്ചു; ലാഭം നേടിയ കമ്പനികളുടെ എണ്ണം 20

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റു വവരവില്‍ വന്‍വര്‍ധന. 2021-22 സാമ്പത്തിക വര്‍ഷം 3,884.06 കോടി രൂപയുടെ വിറ്റുവരവാണ് 41 പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുണ്ടായത്. 2020-21 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വര്‍ധനവാണ് വിറ്റുവരവില്‍ ഉണ്ടായത്.

ലാഭത്തിലായ കമ്പനികളുടെ എണ്ണത്തിലും നേട്ടമുണ്ടാക്കാനായി. 2020-21 സാമ്പത്തിക വര്‍ഷം 16 കമ്പനികളായിരുന്നു ലാഭത്തിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 20 ആയി ഉയര്‍ന്നു. ചവറ കെഎംഎംഎല്‍ ആണ് വിറ്റുവരവിലും പ്രവര്‍ത്തന ലാഭത്തിലും ഏറ്റവും മുന്നില്‍. 1,058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കെഎംഎംഎല്‍ നേടി.

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സംസ്ഥാന ചരിത്രത്തില്‍ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം നേടുന്ന ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭവുമാണിത്. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കെല്‍ട്രോണ്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, കെല്‍ട്രോണ്‍ കംപോണന്റ് എന്നിവ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.