ശ്രീലങ്കയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ഫെയ്‌സ് ബുക്കിനും വാട്‌സ്ആപ്പിനും വിലക്ക്

 ശ്രീലങ്കയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ഫെയ്‌സ് ബുക്കിനും വാട്‌സ്ആപ്പിനും വിലക്ക്

കൊളംബോ: അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഫെസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാട്‌സപ്പ്
ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ക്കാും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തി.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് വിലക്കെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പ്ര തിഷേധത്തിന് ജനങ്ങള്‍ ഒത്തു കൂടുന്നത് തടയാനാണ്
സാമൂഹിക മാധ്യമങ്ങള്‍ക്ക് ലങ്കന്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പടുത്തിയത്.

ശനിയാഴ്ചയാണ് ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. 36 മണിക്കൂര്‍ കര്‍ഫ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ തടയിടുന്നതിന്റെ ഭാഗമായാണ് നടപടി.

ഇതിലൂടെ സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.