അന്താരാഷ്ട്ര വനിതാദിനത്തോടു അനുബന്ധിച്ചു അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷൻ ഗാനസന്ധ്യയും ലതാമങ്കേഷ്‌കർ അനുസ്മരണവും കൊണ്ടാടി

അന്താരാഷ്ട്ര വനിതാദിനത്തോടു അനുബന്ധിച്ചു അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷൻ ഗാനസന്ധ്യയും ലതാമങ്കേഷ്‌കർ അനുസ്മരണവും കൊണ്ടാടി

അറ്റ്ലാന്റാ: വനിതാദിനത്തോടു അനുബന്ധിച്ചു മാർച്ച് 12 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാം പാലസിൽ വെച്ചു അറ്റ്ലാന്റയിലെ പ്രശസ്ത ഗായികമാർ ഗാനസന്ധ്യയും അതോടൊപ്പം ഭാരതത്തിന്റെ മൺമറഞ്ഞുപോയ വാനമ്പാടി ലതാമങ്കേഷ്‌കറിനെ അനുസ്മരിച്ചു കൊണ്ടു ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.


ജനപങ്കാളിത്തം കൊണ്ട് വിജയകരമായ ആഘോഷ പരിപാടികൾ അമ്മു സഖറിയായുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു, അമ്മ പ്രസിഡന്റ്‌ ഡൊമനിക് ചാക്കോനാൽ സമ്മേളനത്തിനു നേതൃത്വം കൊടുക്കുകയും ചെയ്തു. പ്രധാന അതിഥിയായി എത്തിച്ചേർന്ന എമറി ഹോസ്പിറ്റൽ എഡ്യൂക്കേഷനൽ കോഓർഡിനേറ്റർ ഡോ മിനി ജേക്കബിനെ അമ്പിളി സജിമോൻ സദസ്യർക്കു പരിചയപ്പെടുത്തി കൊടുത്തു.


സമ്മേളനത്തിൽ റഷൃൻ, ഉക്രേൻ യുദ്ധത്തെ അനുസ്മരിക്കുകയും,യുദ്ധത്തിന്റെ കെടുതികളിൽ കഷ്ടപ്പെടുന്നവർക്കുവേണ്ടി തിരികൊളുത്തി പ്രാർത്ഥിക്കുകയും, അതേത്തുടർന്ന് മൺമറഞ്ഞ ഭാരതത്തിന്റെ വാനമ്പാടി ലാതാ മങ്കേഷ്കറിനെ അനുസ്മരിച്ചു കൊണ്ട് ഗ്രേസി തരിയൻ ഏതാനും വാക്കുകൾ സംസാരിക്കുകയും ചെയ്യുകയുണ്ടായി. 


തുടർന്നു 2021 ൽ ഫ്ളവേഴ്സ് ടീവി സംഘടിപ്പിച്ച സിംഗ് ആൻഡ് വിൻ മത്സരത്തിൽ എവർ ഗ്രീൻ വോയിസ് അവാർഡ് നേടിയ സുജു മേരി തോമസിനെ ഡോ മിനി ജേക്കബും ‘ അമ്മ’ സെക്രട്ടറി റോഷേലും പൊന്നാട അണിയിച്ചും ഷീൽഡ് നൽകിയും ആദരിക്കുകയുണ്ടായി.
തുടർന്നു നടത്തിയ ഗാന സന്ധൃയിൽ അറ്റ്ലാന്റായിലെ പ്രസിദ്ധരായ ഗായകന്മാർ ലതാമങ്കെഷ്കർ പാടിയ പല പാട്ടുകളും പാടി കാണികളെ സംഗീതത്തിൽ ആറാടിച്ചു.


പങ്കെടുത്ത ഓരോരുത്തർക്കും 'അമ്മ' സെക്രട്ടറി റോഷേൽ നന്ദി രേഖപ്പെടുത്തുതി. സമൂഹ ഗാനം, ഫോട്ടോ, ഭക്ഷണം എന്നിവയോടെ യോഗം മംഗളമായി പര്യവസാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.