തമിഴ്‌നാടും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല

തമിഴ്‌നാടും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു;  വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല

ചെന്നൈ: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. അര്‍ഹരായ എല്ലാ ആളുകള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. നിര്‍ബന്ധിത വാക്സിനേഷന്‍ പിന്‍വലിച്ചെങ്കിലും പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ വകുപ്പ് പുറത്തിറക്കിയ മറ്റ് നിയന്ത്രണങ്ങള്‍ തുടരും.

ഭൂരിപക്ഷം പേര്‍ക്കും വാക്‌സീന്‍ നല്‍കുകയും രോഗബാധാ നിരക്ക് ഗണ്യമായി താഴുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. 18 വയസിന് മുകളിലുള്ള 92 ശതമാനം പേര്‍ ഇതിനകം ഒന്നാം ഡോസും 72 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 23 കോവിഡ് കേസുകള്‍ മാത്രമാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

നിയമപരമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ സ്വയം നിയന്ത്രണങ്ങള്‍ ജനങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ മാസ്‌കും നിര്‍ബന്ധമില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.