ചുവപ്പു കോട്ടയായി കണ്ണൂര്‍: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും; പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം

ചുവപ്പു കോട്ടയായി കണ്ണൂര്‍: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും; പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം

കണ്ണൂര്‍: ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറ്റം. സമ്പൂര്‍ണ സജ്ജമായി സി പി എം പാര്‍ട്ടി ഗ്രാമത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ കരുത്തുറ്റ കോട്ടയായ കണ്ണൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാക്കുന്ന പ്രചരണമാണ് സി പി എം നടത്തിയത്. ജില്ലയാകെ ചുവപ്പിക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകരും നേതാക്കളും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പടെ മുതിര്‍ന്ന നേതാക്കള്‍ കണ്ണൂരില്‍ ഇതിനകം എത്തിക്കഴിഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് ബുധനാഴ്ച തുടങ്ങുന്നതിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും.

സമ്മേളന വേദിയായ നായനാര്‍ അക്കാഡമിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എ കെ ജി നഗറില്‍ എത്തുന്നതോടെ സമ്മേളനത്തിന്റെ ആവേശം അലയടിച്ച് ഉയരും. കൊടിമര ജാഥ കാസര്‍കോട് കയ്യൂരില്‍ നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു.

സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മന്ത്രിയുമായ എംവി ഗോവിന്ദനുമാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ജാഥാ ലീഡറും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗവുമായ പി.കെ ശ്രീമതിക്ക് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ കൊടിമരം കൈമാറി. കെ.പി സതീശ് ചന്ദ്രനാണ് ജാഥാ മാനേജര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.