കൂടുതല്‍ ഡിജിറ്റലാകാന്‍ ദുബായ്

കൂടുതല്‍ ഡിജിറ്റലാകാന്‍ ദുബായ്

ദുബായ്: എമിറേറ്റിലെ സ‍ർക്കാർ സേവനങ്ങള്‍ക്ക് പുറമെ സ്വകാര്യമേഖലകളിലെ സേവനങ്ങളും ഡിജിറ്റലിലേക്ക് മാറുന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറപ്പെടുവിച്ച നിയമം അനുസരിച്ച് സർക്കാർ സംവിധാനങ്ങള്‍, നിയമ സംവിധാനങ്ങള്‍, സർക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സേവനങ്ങള്‍ ഡിജിറ്റലായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണം. 

അറബി, ഇംഗ്ലീഷ് ഭാഷകളില്‍ സേവനം നല്‍കണം. ദുബായിലെ ഡിജിറ്റല്‍ വല്‍ക്കരണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് നിയമനി‍ർമ്മാണം നടത്തിയത്. ഒരു വർഷത്തെ സമയ പരിധിക്കുളളില്‍ ഡിജിറ്റലൈസേഷന്‍ പൂർത്തിയാക്കണമെന്നാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുളള നിർദ്ദേശം.

ദുബായ് കോടതികള്‍, പബ്ലിക് പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുളളവയ്ക്കെല്ലാം നിയമം ബാധകമാണ്. എമിറേറ്റില്‍ നിലവില്‍ മിക്കസേവനങ്ങളും ഡിജിറ്റല്‍ വല്‍ക്കരിച്ചിട്ടുണ്ട്. ഷെയ്ഖ് മുഹമ്മദിന്‍റെ പുതിയ നിർദ്ദേശം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.