65 പോലീസുകാർ, 32 സിസിടിവി ക്യാമറകൾ; ക്ളിഫ് ഹൗസില്‍ സുരക്ഷ ശക്തം

65 പോലീസുകാർ, 32 സിസിടിവി ക്യാമറകൾ; ക്ളിഫ് ഹൗസില്‍ സുരക്ഷ ശക്തം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം തുടങ്ങി.

സുരക്ഷയ്ക്ക് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കമാന്‍ഡോ സംഘത്തെ നിയമിച്ചതിന് പുറമേയാണ് സി.സി ടി.വി കാമറ സംവിധാനം ഉള്‍പ്പെടെയുള്ള കണ്‍ട്രോള്‍ റൂം നിരീക്ഷണവും.

ക്ളിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ റെയില്‍ സര്‍വേകല്ല് സ്ഥാപിച്ച സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായി വിലയിരുത്തിയതിന് പിന്നാലെയാണിത്.

കണ്‍ട്രോള്‍ റൂം മെയിന്‍ ഗേറ്റിലെ പഴയ ഗാ‌ര്‍ഡ് റൂമിലാണ് സംവിധാനം. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ അവിടേക്ക് മാറ്റും. കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ക്കാണ് മേല്‍നോട്ടം. 65 പൊലീസുകാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഡ്യൂട്ടിക്കുണ്ടാകും

ക്ളിഫ് ഹൗസ് വളപ്പുള്‍പ്പെടെ ചുറ്റുവട്ടത്തെ 10 കിലോമീറ്ററോളം സ്ഥലമാണ് കണ്‍ട്രോള്‍ റൂം പരിധിയില്‍. ഈ ഭാഗത്തെ ഒന്‍പത് മന്ത്രി മന്ദിരങ്ങളുടെ വളപ്പുകളും കാമറ നിരീക്ഷണത്തിലാക്കി. 32 കാമറകളാണുള്ളത്. ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗ് പോയിന്റുകളും സ്ഥാപിച്ചു. മന്ത്രി മന്ദിരങ്ങളില്‍ പിന്‍വശത്തുള്‍പ്പെടെ പൊലീസുകാരെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.