പ്രകൃതി തന്നെ ഒരു വലിയ അത്ഭുതമാണ്. എണ്ണിയാല്‍ തീരാത്ത അത്ഭുതങ്ങളുടെ ഒരു കലവറ. പ്രകൃതിയോട് ഇണങ്ങി നിറം മാറുന്നതില്‍ വീരന്മാരാണ് ഓന്തുകള്‍. എന്നാല്‍ തടാകങ്ങള്‍ക്ക് ഓന്തിനെ പോലെ നിറം മാറാന്‍ കഴിയുമോ? എങ്കില്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഒരു തടാകം. ചൈനയില്‍ സ്ഥിതി ചെയ്യുന്ന ജിയുഷെയ്ഗോ തടാകമാണ് ഈ അപൂര്‍വ കാഴ്ച സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന ഈ തടാകം പല സമയത്തും പല നിറങ്ങളിലാണ് കാണപ്പെടുന്നത്. മഞ്ഞ, പച്ച, നീല തുടങ്ങിയ നിറങ്ങളിലാണ് തടാകം പലപ്പോഴും അത്ഭുതം തീര്‍ക്കുന്നത്. ചൈനയിലെ സിഷ്യാന്‍ മേഖലയിലെ നാന്‍പിങ് ക്യാന്റോണിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.
കണ്ണാടി പോലെ തിളങ്ങുന്ന അത്രമേല്‍ ശുദ്ധമായ തടാകമാണിത്. അത് കൊണ്ട് തന്നെ 16 അടി ആഴമുള്ള തടാകത്തിന്റെ അടിഭാഗം വരെ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയും. പൂക്കളാലും മരങ്ങളാലും ചുറ്റപ്പെട്ട ഈ തടാകം സഞ്ചാരികളുടെ മനം കവരും. ടിബറ്റന്‍ പീഠഭൂമിയിലുള്ള താഴ് വരയിലാണ് ഈ തടാകം ഉള്ളത്.
