വാട്സ്ആപ് ഫോര്‍വേഡ് മെസേജുകള്‍ക്ക് പൂട്ട് വീഴുന്നു

വാട്സ്ആപ് ഫോര്‍വേഡ് മെസേജുകള്‍ക്ക് പൂട്ട് വീഴുന്നു

ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കാനൊരുങ്ങി വാട്സ്ആപ്. ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് മെസേജുകള്‍ അയയ്ക്കുന്നതിനു പരിധി നിശ്ചയിനാണ് പ്രധാന തീുമാനം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ അതിന്റെ പുതിയ അപ്ഡേഷന്‍ വന്നു.

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനാണ് വാട്സ്ആപ് പുതിയ നയം കൊണ്ടു വന്നിരിക്കുന്നതെന്നാണ് വിവരം. ഇതുപ്രകാരം ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരേസമയം ഫോര്‍വേഡ് മെസേജുകള്‍ അയയ്ക്കാനാവില്ല. ഇങ്ങനെ അയയ്ക്കാന്‍ ശ്രമിച്ചാല്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ക്ക്, 'ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയയ്ക്കാന്‍ കഴിയൂ' എന്ന ഓണ്‍-സ്‌ക്രീന്‍ സന്ദേശം ലഭിക്കും.

വാട്സ്ആപ്പിലൂടെ ആളുകള്‍ക്കിടയില്‍ ഭീതി പരത്തുന്ന വ്യാജ വാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. നിരവധി തവണ ഫോര്‍വേഡ് ചെയ്ത മെസേജുകള്‍ കണ്ടെത്താനായി വാട്സ്ആപ്പില്‍ പല ടൂളുകളും നിലവിലുണ്ട്. 2019ല്‍തന്നെ ഫോര്‍വേഡ് മെസേജുകള്‍ക്ക് വാട്സ്ആപ് നിയന്ത്രണം കൊണ്ടു വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.