വിജയകുതിപ്പില്‍ ഗോകുലം, ശ്രീനിധിയെ വീഴ്ത്തി ഒന്നാം സ്ഥാനത്ത്

വിജയകുതിപ്പില്‍ ഗോകുലം, ശ്രീനിധിയെ വീഴ്ത്തി ഒന്നാം സ്ഥാനത്ത്

കൊല്‍ക്കത്ത: ഐ ലീഗില്‍ ശ്രീനിധിയെ 2-1 ന് പരാജയപ്പെടുത്തി ഗോകുലം പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ആദ്യ പകുതിയില്‍ അമിനോ ബൗബ, ജോര്‍ദാന്‍ ഫ്ലെച്ചര്‍ എന്നിവരിലൂടെ മുന്നില്‍ എത്തിയ ഗോകുലം രണ്ടാം പകുതിയിലെ ശ്രീനിധിയുടെ ആക്രമങ്ങള്‍ക്ക് തടയിട്ടു വിജയം നേടുകയായിരുന്നു.

ഇതോടെ പരാജയം അറിയാതെ ഗോകുലം ഒമ്പതു കളികളില്‍ നിന്നും 21 പോയിന്റുമായി ലീഗില്‍ ഒന്നാമതെത്തി. 17 പോയിന്റുള്ള ശ്രീനിധി മൂന്നാം സ്ഥാനത്തും, മുഹമ്മദന്‍സ് രണ്ടാം സ്ഥാനത്തും തുടരുന്നു.

പതിവ് പോലെ ഗോകുലം കേരളയുടെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. തുടക്ക നിമിഷത്തില്‍ തന്നെ ജിതിന് ഒന്നാന്തരം അവസരം കിട്ടിയെങ്കിലും ഗോള്‍ നേടുവാന്‍ കഴിഞ്ഞില്ല. നാലാം മിനിറ്റില്‍ ശരീഫ് മുഹമ്മദിന്റെ കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്തു ഗോകുലത്തിന്റെ ഡിഫന്‍ഡര്‍ അമിനോ ബൗബ ആദ്യ ഗോള്‍ നേടി.

തുടര്‍ന്ന് ലൂക്കയും ഫ്‌ളെച്ചറിനും നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ നേടാനായില്ല. ആദ്യ 15 മിനിട്ടിനു ശേഷം ശ്രീനിധി കളിയിലേക്ക് മെല്ലെ തിരിച്ചു വരുമ്പോളായിരിന്നു ഗോകുലത്തിന്റെ രണ്ടാം ഗോള്‍. ഒന്‍പതിന് ഗോകുലം ഇന്ത്യന്‍ ആരോസിനെ നേരിടും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.