സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ പതാക ഉയര്‍ന്നു

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ പതാക ഉയര്‍ന്നു

കണ്ണൂര്‍: സിപിഎം 23ാ-ം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍.

വൈകുന്നേരം ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കാനുള്ള വിവിധ സബ് കമ്മറ്റികളെ തിരഞ്ഞെടുത്തു. ബുധനാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ കയ്യൂരില്‍ നിന്നെത്തിയ കൊടിമര ജാഥയും പുന്നപ്ര വയലാറില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും വൈകിട്ട് 7ന് കണ്ണൂര്‍ കാല്‍ ടെക്‌സില്‍ സംഗമിച്ചു. തുടര്‍ന്ന് വോളന്റിയര്‍മാരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ ഘോഷയാത്രയായി പൊതുസമ്മേളന നഗരിയിലേക്കു നീങ്ങി.

ബുധനാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ഇ.കെ. നായനാര്‍ അക്കാദമിയാണ് സമ്മേളനത്തിന്റെ വേദി. മുതിര്‍ന്ന പിബി അംഗം എസ്. രാമചന്ദ്രപിള്ള പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ത്തും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.