കോവിഡിന് ശേഷമുളള ഉണർവ്വിന് എക്സ്പോ കരുത്തുനല്‍കി, യുഎഇ മന്ത്രി

കോവിഡിന് ശേഷമുളള ഉണർവ്വിന് എക്സ്പോ കരുത്തുനല്‍കി, യുഎഇ മന്ത്രി

ദുബായ്: സാമ്പത്തിക മേഖലകളിലടക്കം കോവിഡിന് ശേഷമുളള ഉണർവ്വിന് എക്സ്പോ 2020 സഹായകരമായെന്ന് യുഎഇ മന്ത്രി ഡോ താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി. യുഎഇയുടെ ദേശീയ വാർത്താ ഏജന്‍സിയായ വാമിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഭരണനേതൃത്വത്തിന്‍റെ പിന്തുണയും നിർദ്ദേശങ്ങളും കോവിഡിന് ശേഷമുളള യുഎഇയുടെ ക്രമാനുഗതമായ പുരോഗതിക്കും എക്സ്പോ കരുത്തുനല്‍കി. 

എക്സ്പോ ദുബായ് പല മേഖലകളിലും പ്രധാനമായിരുന്നു. യുഎഇയുടെ ആഗോള നിലവാരം, പ്രത്യേകിച്ച് സമ്പദ് വ്യവസ്ഥ, വികസനം, സമൃദ്ധി എന്നീ മേഖലകളില്‍ ഗുണപരമായ സ്വാധീനം ചെലുത്താന്‍ പ്രദർശനത്തിന് സാധിച്ചുവെന്നും മന്ത്രി വിലയിരുത്തി.
സർക്കാർ സ്ഥാപനങ്ങള്‍ക്കും സ്വകാര്യമേഖലയിലെ കമ്പനികള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഭാവിയിലേക്കുളള അജണ്ടകള്‍ ഉയർത്തുന്നതിനും സുസ്ഥിര പങ്കാളിത്തം സ്ഥാപിക്കുന്നതിനുമുളള അവസരം സൃഷ്ടിച്ചു, സെയൂദി വിശദീകരിച്ചു. 

വിദേശവ്യാപാരമേഖലയിലും യുഎഇയുടെ നിർണായക ചുവടുവയ്പായിരുന്നു എക്സ്പോ. മറ്റ് രാജ്യങ്ങളുമായുളള സൗഹൃദത്തിലേക്കും അന്താരാഷ്ട്ര തലത്തിലെ വ്യാപാരമേഖലയിലേക്കും വാതില്‍ തുറക്കാന്‍ എക്സ്പോയ്ക്ക് സാധിച്ചു. 

യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 2021 ല്‍ 1.9 ട്രില്ല്യണ്‍ ആയി ഉയർന്നു. 2020 നെ അപേക്ഷിച്ച് 27 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും സെയൂദി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.