പ്രാര്‍ത്ഥനയ്ക്ക് ഉക്രെയ്‌നില്‍ നിന്നെത്തിയ കുട്ടികളെ വേദിയിലേക്ക് വിളിച്ച് ഈസ്റ്റര്‍ സമ്മാനമായി മാര്‍പാപ്പ വലിയ ചോക്ലേറ്റുകള്‍ നല്‍കി.
വത്തിക്കാന്‍: റഷ്യന്‍ അധിനിവേശത്തില്‍ ചോര ചിന്തുന്ന ഉക്രെയ്‌ന് വത്തിക്കാനിലെ ബുധനാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ മാര്‍പ്പാപ്പ വീണ്ടും പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുദ്ധ ഭൂമിയായ ബുച്ചയില്‍ നിന്ന് കൊണ്ടുവന്ന ഉക്രെയ്ന്‍ പതാകയില്‍ മാര്‍പാപ്പ ചുംബിച്ചു.
'ഈ പതാക വന്നത് യുദ്ധഭൂമിയില്‍ നിന്നാണ്, രക്തസാക്ഷി നഗരമായ ബുച്ചയില്‍ നിന്നാണ്.നമ്മള്‍ അവരെ മറക്കരുത്. ഉക്രെയ്‌നിലെ ജനങ്ങളെ മറക്കരുത്'- പതാകയില്‍ ചുംബിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
പ്രാര്‍ത്ഥനയ്ക്ക് ഉക്രെയ്‌നില്‍ നിന്നെത്തിയ കുട്ടികളെ വേദിയിലേക്ക് വിളിച്ച മാര്‍പാപ്പ ഈസ്റ്റര്‍ സമ്മാനമായി വലിയ ചോക്ലേറ്റുകള്‍ നല്‍കി. 'എല്ലാ ഉക്രേനികള്‍ക്ക് വേണ്ടിയും ഈ കുട്ടികള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം. ഈ കുഞ്ഞുങ്ങള്‍ സുരക്ഷിത സ്ഥലത്തെത്താന്‍ പലായനം ചെയ്യേണ്ടി വന്നു. ഇത് യുദ്ധത്തിന്റെ ഫലമാണ്'- മാര്‍പാപ്പ പറഞ്ഞു.
ഉക്രെയ്ന്‍ നഗരത്തില്‍ കൂട്ടക്കൊല നടന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. നഗരം പിടിച്ചെടുത്ത റഷ്യന്‍ സൈന്യം കൂട്ടക്കൊല നടത്തിയെന്നാണ് ഉക്രെയ്ന്‍ ഭരണകൂടം ആരോപിക്കുന്നത്. റഷ്യന്‍ സൈന്യം നഗരം വിട്ടതിന് പിന്നാലെയാണ് കൈകള്‍ പിന്നില്‍ക്കെട്ടിയ നിലയിലും തലയ്ക്ക് വെടിയേറ്റ നിലയിലും അനവധി സിവിലയന്‍മാരുടെ മൃതദേങങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.