കൊച്ചി: മാതാപിതാക്കള്‍ ഇല്ലാത്ത് കുട്ടികളെ പുറത്താക്കി വീടു ജപ്തി ചെയ്ത സംഭവത്തില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ. പീറ്റര്‍ രാജിവച്ചു. ചെയര്‍മാനു രാജിക്കത്തു നല്‍കിയ വിവരം ജോസ് കെ. പീറ്റര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സഹകരണ മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ബാങ്ക് സിഇഒയുടെ രാജി.
നിരപരാധികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഒഴിവാക്കാനാണ് താന്‍ രാജി വയ്ക്കുന്നതെന്ന് സിഇഒ ജോസ് പ്രതികരിച്ചു. രാജിയെക്കുറിച്ചു ഞായറാഴ്ച മുതല്‍ ആലോചിക്കുന്നുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ബാങ്കിനെയും ചെയര്‍മാനെയും നിശിതമായി വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ സീറ്റില്‍ ഇരിക്കുന്നതു ശരിയല്ലെന്നു തോന്നി. അതിനാലാണ് തന്റെ രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.